തിരുവനന്തപുരം∙
ലൈംഗിക അധിക്ഷേപ കേസില്‍ യുവനടി റിനി ആന്‍ ജോര്‍ജിനെ പരാതിക്കാരിയാക്കില്ല. റിനിക്ക് നിയമനടപടിക്ക് താല്പര്യമില്ലാത്തതിനാലും തെളിവുകള്‍ ദുര്‍ബലമായതിനാലും പരാതിക്കാരിയാക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു.
ഇതോടെ റിനിയെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൊഴിയെടുക്കലിനിടെ രാഹുല്‍ അയച്ചെന്ന ആരോപണം ക്രൈംബ്രാഞ്ചിനോട് റിനി ആവര്‍ത്തിച്ചിരുന്നു.
തെളിവായി സ്ക്രീന്‍ ഷോട്ടുകളും കൈമാറി.
എന്നാൽ നിയമനടപടിക്ക് താല്പര്യമില്ലെന്ന് റിനി
അറിയിച്ചതോടെയാണ് ഇക്കാര്യത്തില്‍ നിയമോപദേശം തേടിയത്. അതേസമയം റിനി നല്കിയ തെളിവുകള്‍ രാഹുലിനെതിരെ ഗുരുതര കുറ്റം ചുമത്താന്‍ പര്യാപ്തമല്ലെന്നാണ് സൂചന. അതിനാലാണ് കേസിൽ റിനിയെ സാക്ഷിയാക്കുന്നതാവും ഉചിതമെന്നും നിയമോപദേശം ലഭിച്ചത്.
റിനി സാക്ഷിയാകുന്നതോടെ രാഹുലിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ പരാതിക്കാരില്ലാതായിരിക്കുകയാണ്. ഇതോടെ കേസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുമെന്ന സ്ഥിതിയാണ് ഉള്ളത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]