കണ്ണൂർ ∙ പഴയങ്ങാടി വാദി ഹുദാ സ്കൂൾ കയ്യടക്കിവച്ചിരിക്കുന്ന ദേവസ്വത്തിന്റെയും സർക്കാരിന്റെയും ഭൂമി തിരികെ പിടിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ പരിസരത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. എരിപുരം മരാമത്ത് റെസ്റ്റ് ഹൗസിന് സമീപം പൊലീസ് ബാരിക്കേഡ് വച്ച് പ്രകടനം തടഞ്ഞു.
ബാരിക്കേഡ്മറികടക്കാൻ ശ്രമം നടത്തുന്നതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി.
പ്രതിഷേധ പ്രകടനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു.
വാദി ഹുദാ സ്കൂൾ കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്യായമായി കൈയേറിയ ഭൂമി തിരിച്ചു കൊടുക്കാൻ തയാറായില്ലെങ്കിൽ അത് തിരിച്ചു പിടിക്കാൻ ഒറ്റ രാത്രി മതിയാകും.
ഇസ്ലാമിക മതഭീകരവാദികളുടെ ബി ടീമായി സിപിഎം മാറുകയാണ്. സിപിഎമ്മിന്റെ സഹായമില്ലെങ്കിൽ ഒരു മതഭീകരവാദികളും കേരളത്തിൽ തലപൊക്കില്ല.
ഹിന്ദുവിരുദ്ധ പാർട്ടിയായി സിപിഎം മാറുന്നു. മാടായിപ്പാറ തോന്ന്യാസം കാണിക്കാനുള്ളതല്ല.
മാടായിപ്പാറയിൽ ഒരു കൂട്ടം തീവ്രവാദികളെ അഴിഞ്ഞാടാൻ വിട്ടത് സിപിഎമ്മാണ്. കണ്ണൂർ ഭീകരവാദികളുടെ വളക്കൂറുള്ള മണ്ണായി മാറിയത് സിപിഎം സഹായത്തോടെയാണ്.
സിപിഎം നാല് വോട്ടിന് വേണ്ടി വിശ്വാസം വിൽക്കുകയാണ്. അന്യായമായി കൃത്രിമ രേഖയുണ്ടാക്കി ഭൂമി കൈവശം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.
വിനോദ് കുമാർ, ജില്ല വൈസ് പ്രസിഡന്റ് എ.വി. സനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
മാടായിപ്പാറയിൽ ജിഐഒയുടെ നേതൃത്വത്തിൽ തിരുവോണ ദിവസം പലസ്തീൻ അനുകൂല പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ ബിജെപിയും പ്രകടനം നടത്തി.
ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]