അടൂർ∙ ഭരണസമിതിയുടെ കാലാവധി തീരാൻ മാസങ്ങൾ ബാക്കിയുള്ളപ്പോൾ മറ്റു സ്ഥലങ്ങളിലെ വികസനങ്ങൾ പഠിക്കാൻ തിടുക്കപ്പെട്ട് പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെയും എറത്ത് പഞ്ചായത്തിലെയും അംഗങ്ങളുടെ പഠനയാത്ര. പറക്കോട് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 5 അംഗങ്ങൾ ഒഴികെ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് എന്നിവർ ഉൾപ്പെടെ 10 അംഗങ്ങളും 3 ജീവനക്കാരും, ഏറത്ത് പഞ്ചായത്തിൽ നിന്ന് 3 അംഗങ്ങൾ ഒഴികെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് രണ്ട് ജീവനക്കാർ ഉൾപ്പെടെ 16 പേരുമാണ് 5 ദിവസത്തെ പഠന യാത്രയ്ക്കു പോയിരിക്കുന്നത്.
എൽഡിഎഫിലെയും യുഡിഎഫിലെയും ബിജെപിയിലെയും അംഗങ്ങൾ യാത്രയിലുണ്ട്.
പറക്കോട് ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് അംഗങ്ങളായ കുഞ്ഞന്നാമ്മകുഞ്ഞ്, റോഷൻ ജേക്കബ്, എസ്. ഷിബു, ആര്യ, മഞ്ജു, ഏറത്ത് പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങളായ മറിയാമ്മ തരകൻ, റോസമ്മ സെബാസ്റ്റ്യൻ, എൽഡിഎഫ് അംഗം സന്തോഷ് ചാത്തന്നൂപ്പുഴ എന്നിവരാണ് യാത്രയിൽ നിന്ന് വിട്ടു നിന്നത്.
ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഹൈദരാബാദിലേക്കും മറ്റുമാണ് യാത്ര.
ബെംഗളൂരു, മൈസൂർ തുടങ്ങി കർണാടക സംസ്ഥാനത്തിലുള്ള വിവിധ സ്ഥലങ്ങളിലെ സ്ഥലങ്ങൾ സന്ദർശിക്കാനാണ് ഏറത്ത് പഞ്ചായത്തിൽ നിന്നുള്ളവർ പോയിരിക്കുന്നത്. ഒരാൾക്ക് 25000 രൂപയാണ് ചെലവ്. ഇത് കിലയിൽ നിന്നുമാണ് അനുവദിച്ചിരിക്കുന്നത്.
ഇതിൽ കൂടുതൽ ആണെങ്കിൽ ബ്ലോക്ക്–പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും എടുക്കണമെന്നാണ് വ്യവസ്ഥ.
ഇതിൽ കൂടുതൽ ആണെങ്കിൽ സ്വന്തമായി എടുക്കണമെന്നുമാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിർദേശം.അടുത്ത മാസം തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിടാനാണു സാധ്യത.
ഇതിനാൽ തന്നെ ഇത്രയും തിടുക്കപ്പെട്ട് അവസാന നിമിഷം ഇത്തരത്തിൽ പഠനയാത്ര നടത്താൻ വിട്ട സർക്കാർ നടപടിയിൽ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്.
എന്നാൽ എല്ലാ സർക്കാർ ചട്ടങ്ങളും പാലിച്ചാണ് ഇവരുടെ പഠനയാത്രയെന്നാണ് പറക്കോട് ബ്ലോക്ക് പഞ്ചായത്ത്, ഏറത്ത് പഞ്ചായത്ത് അധികൃതർ പറയുന്നത്. യാത്രയിൽ ശേഖരിച്ച ശുചിത്വവുമായി ബന്ധപ്പെട്ട രേഖകൾ കൈവശമുണ്ട്.
കൂടാതെ പഞ്ചായത്തിൽ നിന്നും യാത്രയ്ക്ക് പണം എടുക്കുന്നില്ലെന്നും ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടിയിലും പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]