First Published Sep 6, 2023, 4:08 PM IST
ഇന്ത്യയിലെ പ്രമുഖ വ്യവസായികളാണ് മുകേഷ് അംബാനിയും രത്തൻ ടാറ്റയും. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനിയെങ്കിൽ രത്തൻ ടാറ്റയും സമ്പത്തിൽ ഒട്ടും പിന്നിലല്ല. വിപണിയിൽ മുകേഷ് അംബാനിക്കും രത്തൻ ടാറ്റയ്ക്കും വെല്ലുവിളി തീർത്ത്, ബിസിനസ് സാമ്രാജ്യം നയിക്കുന്ന സ്ത്രീ ആരെന്ന് അറിയേണ്ടേ? അംബാനിയുടെ റിലയൻസ് റീട്ടെയ്ൽ, ടാറ്റ ഗ്രൂപ്പിന്റെ ട്രെന്റ് എന്നിവയോട് കിടപിടിക്കുകയാണ് പ്രമുഖ റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി കൂട്ടായ്മയായ ലാൻഡ്മാർക്ക് ഗ്രൂപ്പ്. 20 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുകയും മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ 2,300 സ്റ്റോറുകളുള്ള ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ഡയറക്ടറാണ് നിഷ ജഗ്തിയാനി.
9.5 ബില്യൺ യുഎസ് ഡോളർ അതായത് 78,000 കോടിയിലധികം രൂപയാണ് ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ വരുമാനം. ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ബ്രാൻഡായ ലൈഫ്സ്റ്റൈലിനെ നയിക്കുന്നത് നിഷ ജഗ്തിയാനിയാണ്. ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ബോർഡിലാണെന്നതും കമ്പനിയുടെ റീട്ടെയിൽ നേതൃത്വത്തെ നയിക്കുന്നതിനും പുറമെ, ഗ്രൂപ്പിന്റെ ഹ്യൂമൻ റിസോഴ്സ്, കമ്മ്യൂണിക്കേഷൻസ്, സിഎസ്ആർ എന്നിവയുടെ തലപ്പത്തും നിഷ ജഗ്തിയാനിയാണ്.
ലാൻഡ്മാർക്ക് ഗ്രൂപ്പ് വസ്ത്രങ്ങൾ, പാദരക്ഷകൾ, ഉപഭോക്തൃ ഇലക്ട്രോണിക്സ്, കോസ്മെറ്റിക്സ് & ബ്യൂട്ടി ഉൽപ്പന്നങ്ങൾ തുടങ്ങിയവ വിൽക്കുന്നു, കൂടാതെ ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ മേഖലകളിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
ആരാണ് നിഷ ജഗ്തിയാനി?
ദുബായിലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരിൽ ഒരാളായ മിക്കി ജഗ്തിയാനിയുടെ മകളാണ് നിഷ ജഗ്തിയാനി. ടാക്സി ഡ്രൈവറായും ഹോട്ടൽ ജോലിയിലും തുടങ്ങിയ മിക്കി ജഗ്തിയാനി കഠിനാധ്വാനത്തിലൂടെ ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തിയതാണ്. 1973-ൽ, മിക്കി ബഹ്റൈനിലെ ഒരു ബേബി പ്രൊഡക്ട് ഷോപ്പ് ഏറ്റെടുക്കുകയും തുടർന്ന് തന്റെ ബിസിനസ്സ് വിപുലീകരിച്ച് കോടീശ്വരനായ ബിസിനസുകാരനായി മാറുകയും ചെയ്തു.
ALSO READ: സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യണോ? അവസാന തിയതി ഇത്
ലണ്ടനിലെ കിംഗ്സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് നിഷ ജഗ്തിയാനി, ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് നിഷ ലീഡർഷിപ്പ് പ്രോഗ്രാമും ചെയ്തിട്ടുണ്ട്. ദുബായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആൻഡ് ഇന്നൊവേഷന്റെ ബോർഡ് അംഗവുമാണ് നിഷ ജഗ്തിയാനി
നിഷ ജഗ്തിയാനിയുടെ ‘അമ്മ രേണുക ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ സിഇഒയാണ്. നിഷയുടെ സഹോദരങ്ങളായ ആരതിയും രാഹുൽ ജഗ്തിയാനിയും ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ വ്യത്യസ്ത വശങ്ങൾ കൈകാര്യം ചെയ്യുന്നവരുമാണ്. ലാൻഡ്മാർക്ക് ഗ്രൂപ്പ് ഇന്ത്യയിലെ റീട്ടെയിൽ മേഖലയിലും അറിയപ്പെടുന്ന പേരാണ്,
സാരിയിൽ നെയ്തെടുത്ത സ്വപ്നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം
Last Updated Sep 6, 2023, 4:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]