പാലക്കാട് ∙ നിയമസഭയിൽ ഹാജരായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉടൻ പാലക്കാട്ടെത്തും. സിപിഎമ്മും ബിജെപിയും എതിർക്കുന്നുണ്ടെങ്കിലും ഈ ആഴ്ച തന്നെ മണ്ഡലത്തിൽ എത്താനാണ് രാഹുൽ ആലോചിക്കുന്നത്.
രാഹുൽ മണ്ഡലത്തിൽ എത്തിയില്ലെങ്കിലും അദ്ദേഹത്തിന്റെ ഓഫിസ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരത്തു മന്ത്രി കെ.രാജൻ പങ്കെടുത്ത റവന്യു അസംബ്ലിയിൽ മണ്ഡലത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ചു രാഹുൽ ഒപ്പിട്ട
നിവേദനം സമർപ്പിച്ചു. നേരത്തെ ഫണ്ട് നീക്കിവച്ച പദ്ധതികളുമായി ബന്ധപ്പെട്ടും തുടർപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
ഒരു പൗരൻ എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തലിന് എവിടെ വേണമെങ്കിലും പോകാം.
പാലക്കാട് മണ്ഡലത്തിലെ പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ദേശിക്കുന്നതെങ്കിൽ ഇന്നുവരെ കാണാത്ത പ്രതിഷേധം ഡിവൈഎഫ്ഐയുടെ ഭാഗത്തു നിന്നുണ്ടാകും. കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും വേണ്ടാത്ത ഒരാളെ പാലക്കാട്ടുകാരുടെ ജനപ്രതിനിധിയായി കെട്ടിവച്ചിരിക്കുകയാണ്.
എംഎൽഎ ഓഫിസിൽ പ്രവേശിച്ചാൽ ആ സമയത്ത് പ്രതിഷേധം എന്തെന്നു കാണിച്ചുകൊടുക്കും. ദേഹോപ്രദവം ഏൽപ്പിച്ചുള്ള സമരം അല്ല, ഇതുവരെ കാണാത്ത ജനകീയ പ്രതിഷേധമായിരിക്കും ഉയരുക.
ആർ.ജയദേവൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ജില്ലയിലെത്തുന്നതു സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു.
പാർട്ടിയിൽ നിന്നു കെപിസിസി സസ്പെൻഡ് ചെയ്തതിനാൽ രാഹുൽ ഇപ്പോൾ സ്വതന്ത്ര എംഎൽഎയാണ്. മണ്ഡലം എംഎൽഎ എന്ന നിലയിൽ രാഹുൽ എത്തുന്നതിൽ ഡിസിസി പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല. അദ്ദേഹത്തിനൊപ്പം കോൺഗ്രസ് പ്രവർത്തകർ സഹകരിച്ചാൽ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിന് കെപിസിസിയാണ് അത്തരം കാര്യങ്ങളിൽ നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ എത്തിയാൽ ഒപ്പമുണ്ടാകുമെന്ന് നഗരസഭ കോൺഗ്രസ് കൗൺസിലർ മൺസൂർ മണലാഞ്ചേരി ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ എന്ന നിലയിൽ പാലക്കാട് ഒരു പരിപാടിയിലും പങ്കെടുക്കാൻ അനുവദിക്കില്ല.
അദ്ദേഹം എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതുവരെ ബിജെപി പ്രതിഷേധം തുടരും. അദ്ദേഹം എംഎൽഎ ഓഫിസിലെത്തിയാലും പ്രതിഷേധമുണ്ടാകും.
കോൺഗ്രസുകാർക്കു പോലും വേണ്ടാത്ത ആളെ പാലക്കാട്ടുകാരുടെ തലയിൽ കെട്ടിവയ്ക്കരുത്. രാഹുൽ വിഷയത്തിൽ സിപിഎം, കോൺഗ്രസ് നിലപാട് തട്ടിപ്പാണ്.
പ്രശാന്ത് ശിവൻ ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]