കോയമ്പത്തൂർ∙ സംസ്ഥാനത്തെ ഏറ്റവും വലിയ മേൽപാലമായ അവിനാശി റോഡ് മേൽപാലം യാഥാർഥ്യമാകുന്നു. സെപ്റ്റംബർ അവസാനവാരം പ്രധാന പാലത്തിലെ പണികളെല്ലാം പൂർത്തിയാകുമെന്നാണ് മന്ത്രി എ.വി.വേലു അറിയിച്ചത്.
ഒക്ടോബർ 9ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മേൽപാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.ഉപ്പിലിപ്പാളയം മുതൽ ഗോൾഡ് വിൻസ് വരെ നീളുന്ന 10.1 കിലോമീറ്ററിലെ റാംപുകളുടെ പണികൾ മാത്രമാണ് പൂർത്തിയാകാനുള്ളത്. 1,791.22 കോടി രൂപ ചെലവിൽ 4 വർഷത്തിൽ പൂർത്തിയാക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ പണികൾ 9 മാസം അധികം നീണ്ടുപോയി.
ഹോപ് കോളജിൽ റെയിൽവേ ഫ്ലൈ ഓവർ ബ്രിജ് നിർമാണത്തിന് റെയിൽവേയുടെ സാങ്കേതിക അനുമതി ലഭിക്കാൻ വൈകിയതാണ് നിർമാണം നീളാൻ പ്രധാന കാരണമായി മന്ത്രി പറഞ്ഞത്.
17.25 മീറ്റർ വീതിയിൽ നാലുവരി പാതയാണ് പൂർത്തിയായത്. 10.5 മീറ്റർ വീതിയിൽ ഇരുവശത്തും സർവീസ് റോഡുകളും പൂർത്തിയായി.
റോഡിന്റെ ഇരുവശത്തുമായി 4 റാംപുകൾ വീതം നിർമിക്കുന്നുണ്ട്. ഇതിൽ നാലെണ്ണം പൂർത്തിയാവുകയും 3 എണ്ണം ഭാഗികമായി പൂർത്തിയാവുകയും ചെയ്തു. അണ്ണാശിലയ്ക്കു സമീപത്തെ റാംപ് നിർമാണം കോടതിയുടെ പരിഗണനയിലാണ്.
പാലത്തിന്റെ മുകൾഭാഗത്തെ മഴവെള്ളം 200 അടി താഴ്ചയിൽ ബോർവെൽ സ്ഥാപിച്ചു ഭൂമിക്കടിയിലേക്കു കടത്തും. റെയിൽവേയുമായി ബന്ധപ്പെട്ട പാലം നിർമാണങ്ങളിൽ ആദ്യം തന്നെ റെയിൽവേ ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങുമെന്ന് മന്ത്രി പറഞ്ഞു. പലപ്പോഴും റെയിൽവേയുടെ അനുമതി ലഭിക്കാത്തതാണ് പണികൾ വൈകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]