വനത്തിനുള്ളിലൂടെയുള്ള ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ എത്രയും വേഗം റിപ്പോർട്ട് നൽകി വിശപദ്ധതി റിപ്പോർട്ട് തയാറാക്കി പദ്ധതി പൂർത്തീകരണത്തിലേക്കു കടന്നാൽ മാത്രമേ വയനാട്ടിലേക്കു ചുരമില്ലാ പാത ഇനിയെങ്കിലും യാഥാർഥ്യമാകൂ. വയനാട്ടിലെ പടിഞ്ഞാറത്തറ, കാവുമന്ദം, കാപ്പിക്കളം, വെള്ളമുണ്ട
ടൗണുകളുടെയും കോഴിക്കോട് ജില്ലയിൽ ചക്കിട്ടപാറ, ചെമ്പനോട, മുള്ളൻകുന്ന് ടൗണുകളുടെ ദ്രുതഗതിയിലുള്ള വികസനം സാധ്യമാകാൻ ഏറെ സഹായകരമാകും ഈ പാത.
മലയോരമേഖലയ്ക്കും കർഷകജനതയ്ക്കും ടൂറിസം രംഗത്തിനും വൻ ഉണർവാകുമെന്നുമുറപ്പ്. താമരശ്ശേരി ചുരത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉടൻ ഭാരവാഹനങ്ങൾക്കു നിയന്ത്രണമേർപെടുത്തുന്ന സാഹചര്യമുണ്ട്.
ഇതു വിലക്കയറ്റത്തിനും വ്യാപാരമേഖലയുടെ പ്രതിസന്ധിക്കും കാരണമാവുകയും ചെയ്യുന്നു. ചുരമില്ലാ പാത യാഥാർഥ്യമായാൽ ഇത്തരം അപ്രതീക്ഷിത നിയന്ത്രണങ്ങൾക്കും പരിഹാരമാകും.
ഉടക്കിടാൻ ആളുകളേറെ
നിക്ഷിപ്തവനഭൂമിയിലൂടെ സർവേ നടത്താൻ വനംവകുപ്പ് ഒടുവിൽ പച്ചക്കൊടി കാട്ടിയെങ്കിലും എതിർപ്പുമായി ഒരുകൂട്ടം പരിസ്ഥിതിവാദികളും രംഗത്തെത്തിയിട്ടുണ്ട്.
അപൂർവ സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് റോഡ് വികസനം ഭീഷണിയാണെന്ന നിലപാടിലാണ് പരിസ്ഥിതിസംഘടനകളും വനംവകുപ്പിലെ ചെറിയൊരുവിഭാഗം ഉദ്യോഗസ്ഥരും. പാതയ്ക്ക് എതിരുനിൽക്കില്ലെന്നു മന്ത്രി എ.കെ.
ശശീന്ദ്രൻ ആവർത്തിക്കുമ്പോഴും പ്രാഥമിക പഠനം നടത്താനടക്കം കർശന നിയന്ത്രണങ്ങളാണ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിലുണ്ടായിരുന്നതെന്ന യാഥാർഥ്യം നിലനിൽക്കുന്നു.
വനത്തിനുള്ളിൽ യന്ത്രസംവിധാനങ്ങൾ ഇല്ലാതെ ജിപിആർഎസ് സർവേ നടത്തണം, സസ്യജന്തുജാലങ്ങൾക്കു ഭീഷണിയാകാതിരിക്കാൻ സൂര്യാസ്തമയത്തിനു മുൻപും സൂര്യാസ്തമയത്തിനു ശേഷവും സർവേ നടത്തണം തുടങ്ങിയ നിയന്ത്രണങ്ങളോടെയായിരുന്നു സർവേയ്ക്ക് അനുമതി. നിർദിഷ്ട
പാതയുടെ കോഴിക്കോട് ഭാഗം മലബാർ വന്യജീവി സങ്കേതത്തിന്റെ പരിധിയിലാണെന്നു ചൂണ്ടിക്കാട്ടി വനംവകുപ്പ് അനുമതി വൈകിയതും സർവേ ഇഴഞ്ഞുനീങ്ങാൻ കാരണമായി. ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലേ വനത്തിനുള്ളിൽ പൂർണതോതിലുള്ള മണ്ണുപരിശോധന നടത്താനുമാകൂ.
സർവേഫലം പരിവേഷ് പോർട്ടലിൽ അപ്ലോഡ് ചെയ്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടിയെടുക്കുകയെന്ന കടമ്പയും മുന്നിലുണ്ട്.
വഴിമുടക്കുന്ന ‘അപൂർവ ഞണ്ടുകൾ’
പൂഴിത്തോട്–പടിഞ്ഞാറത്തറ റോഡുമായി ബന്ധപ്പെട്ട് നേരത്തെ വനംവകുപ്പ് എടുത്ത നിലപാടുകൾ പലതും ജനവിരുദ്ധമായിരുന്നുവെന്ന വിമർശനവും നിലനിൽക്കുന്നു. നിക്ഷിപ്തവനഭൂമിയായി വനംവകുപ്പ് ഏറ്റെടുത്ത തോട്ടത്തിലെ കാപ്പിച്ചെടികളെ നിത്യഹരിതവനമായും റബർമരങ്ങളെ ഇലപൊഴിയും കാടുകളായും ചിത്രീകരിച്ചാണ് വനംവകുപ്പ് 1995ൽ ആദ്യറിപ്പോർട്ട് നൽകിയത്.
പ്രദേശ ആനത്താരയാണെന്നും അപൂർവയിനം ഞണ്ടുകളും മരങ്ങളും ഉൾപെടെയുള്ള സസ്യജന്തുജാലങ്ങളുടെ ആവാസമേഖലയാണെന്നും റിപ്പോർട്ട് നൽകി.
ഇതോടെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയവും ഉടക്കിടുകയായിരുന്നു. എത്രയും വേഗം അനുകൂലമായ സർവേറിപ്പോർട്ടും വിശദ പദ്ധതി റിപ്പോർട്ടും തയാറാക്കി കേന്ദ്ര അനുമതി നേടിയെടുക്കാൻ യോജിച്ച പ്രവർത്തനങ്ങളാണ് ഇനി ആവശ്യം.
പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ അനുകൂലനിലപാട് വനംവകുപ്പ് കൂടി കൈക്കൊള്ളുകയും ഭരണപ്രതിപക്ഷഭേദമന്യേ ജനപ്രതിനിധികൾ കേന്ദ്രസർക്കാരിൽ സമ്മർദശക്തിയായി മാറുകയും ചെയ്താൽ പടിഞ്ഞാറത്തറയിൽനിന്ന് പൂഴിത്തോട്ടേക്കും തിരികെയും വാഹനങ്ങളോടാൻ അധികനാൾ കാത്തിരിക്കേണ്ടിവരില്ല
ഭൂമി വിട്ടുനൽകിയ കുടുംബങ്ങൾ
കോഴിക്കോട് ജില്ലയിൽ റോഡ് വികസനം ഇങ്ങനെ:
വയനാട് ജില്ലയിൽ റോഡ് വികസനം ഇങ്ങനെ:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]