ആയൂർ ∙ മഴയിൽ റോഡിന്റെ വശം ഇടിഞ്ഞതു പുനർ നിർമിക്കാത്തതിനാൽ സ്വകാര്യ ബസിനു സൈഡ് കൊടുക്കുന്നതിനിടെ പിക്കപ് താഴ്ചയിലുള്ള ചിറയിലേക്കു മറിഞ്ഞു. ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ ആർക്കും പരുക്കില്ല.
പ്രധാന പാതയായ പൊലിക്കോട് – തടിക്കാട് അറയ്ക്കൽ ക്ഷേത്രത്തിനു സമീപത്തെ ചിറയിലേക്കാണു പിക്കപ് വാഹനം മറിഞ്ഞത്.
ചിറയിൽ പായലും ചെളിയും നിറഞ്ഞു കിടക്കുന്നതിനാലും വെള്ളം കുറവായിരുന്നതും അപകടത്തിന്റെ തീവ്രത കുറച്ചു. ചിറയിൽ വാഹനം വീണതിന്റെ സമീപത്തായി വലിയ ഗർത്തമുണ്ട്. ഇവിടേക്കു വാഹനം പതിക്കാതിരുന്നതും ആശ്വാസമായി.
കഴിഞ്ഞ മഴയിലാണ് റോഡിനോടു ചേർന്നു 12 അടിയോളം നീളത്തിൽ ചിറയുടെ ഭാഗം ഇടിഞ്ഞത്.
ഏറെ അപകട ഭീഷണി ഉണ്ടായിരുന്നിട്ടും വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടി ഇതുവരെ ഉണ്ടായില്ല.
അപകട സൂചന നൽകി 3 വീപ്പകൾ മാത്രമാണ് ഇവിടെ വച്ചിരിക്കുന്നത്.
കെഎസ്ആർടിസി, സ്വകാര്യബസ് എന്നിവ ഉൾപ്പെടെ നൂറു കണക്കിനു വാഹനങ്ങളാണ് ദിവസവും ഇതുവഴി പോകുന്നത്. രാത്രി ഇവിടം ഏറെ അപകട
ഭീഷണിയിലാണ്. സ്ഥല പരിചയം കുറവുള്ളവർ ശ്രദ്ധയോടെ എത്തിയില്ലെങ്കിൽ വാഹനം ചിറയിൽ മറിഞ്ഞു അപകടം സംഭവിക്കും. വശങ്ങൾ കെട്ടുന്നതിനുള്ള നടപടി അടിയന്തരമായി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]