നടുവട്ടം–കൈതക്കൽ റോഡിൽ ഗതാഗതം തടസ്സപ്പെടും:
ചെർപ്പുളശ്ശേരി ∙ നഗരസഭയിലെ നടുവട്ടം–കൈതക്കൽ റോഡിലെ ആലിപ്പുവിന്റെ വീടുമുതൽ–കൈതക്കൽ തോടിന്റെ പാലം വരെയുള്ള ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഇന്നു മുതൽ 16 ദിവസം ഈ റൂട്ടിൽ ഗതാഗതം പൂർണമായും തടസ്സപ്പെടുമെന്ന് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ കെ.ടി.പ്രമീള അറിയിച്ചു.
അധ്യാപക ഒഴിവ്:കൂടിക്കാഴ്ച നാളെ
നടുവട്ടം ∙ ഗവ. ജനത ഹയർ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിൽ ഫിസിക്സ് (സീനിയർ) താല്‍ക്കാലിക അധ്യാപകന്റെ ഒഴിവിലേക്ക് കൂടിക്കാഴ്ച നാളെ രാവിലെ ഒന്‍പതിന് സ്കൂൾ ഓഫിസില്‍.
കൂടിക്കാഴ്ച നാളെ
പട്ടാമ്പി ∙ പട്ടാമ്പി ഗവ ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി മലയാളം തസ്തികയിൽ നിയമനത്തിന് നാളെ 11ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.
ഖോഖൊ മത്സരം
പാലക്കാട് ∙ ജില്ല ഖോഖൊ അസോസിയേഷൻ സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഖോഖൊ മത്സരം നാളെയും സീനിയർ വിഭാഗത്തിന്റെ മത്സരം 18നും കാടാങ്കോട് ഫ്ലെയിം സ്പോർട്സ് ക്ലബ്ബിൽ നടത്തും.
ടീമുകൾ രാവിലെ 8നു റിപ്പോർട്ട് ചെയ്യണം. 98464 32030.
രചനാ മത്സരങ്ങൾ
പാലക്കാട് ∙ മലയാള കാവ്യസാഹിതി ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു പ്രായഭേദമെന്യേ ജില്ലയിലെ എഴുത്തുകാർക്കായി കഥ, കവിതാ രചനാ മത്സരങ്ങൾ നടത്തുന്നു.
വിഷയമോ, വരി നിബന്ധനയോ ഇല്ല. രചയിതാവിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവയുൾപ്പെടെ കഥകളും കവിതകളും പ്രമോദ് കെ.മേനോൻ, ജില്ലാ സംഘടനാ സെക്രട്ടറി, നവമാലിക, ശ്രീലക്ഷ്മി വില്ല, അമ്പലപ്പാറ (പിഒ), ഒറ്റപ്പാലം, പാലക്കാട് – 679512 എന്ന വിലാസത്തിൽ ഒക്ടോബർ 5ന് മുൻപ് അയയ്ക്കണം.
വാട്സാപ്പിലും രചനകൾ അയയ്ക്കാം. 94953 23143.
സ്നൂക്കർ ടൂർണമെന്റ്
പാലക്കാട് ∙ പാലക്കാട് ജില്ലാ സ്നൂക്കർ ആൻഡ് ബില്യാഡ്സ് അക്കാദമിയുടെ നേതൃത്വത്തിൽ ജില്ലാ സ്നൂക്കർ ടൂർണമെന്റ് 20, 21 തീയതികളിലായി വൺ മോർ ഗെയിം സ്നൂക്കർ ആൻഡ് ബില്യാഡ്സ് അക്കാദമിയിൽ നടത്തും.
18ന് രാത്രി 8ന് മുൻപ് റജിസ്ട്രേഷൻ ചെയ്യണം. 96335 17147, 99959 46463.
അധ്യാപക ഒഴിവ്
അട്ടപ്പാടി ∙ മട്ടത്തുകാട് ജിടിഎച്ച് സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ്, എച്ച്എസ്ടി ഫിസിക്കൽ സയൻസ് (തമിഴ് മീഡിയം) എന്നീ തസ്തികകളിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 23ന് രാവിലെ 11ന്.
പെരിങ്ങോട്ടുകുറിശ്ശി∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ഇന്നു രാവിലെ 11നു കൂടിക്കാഴ്ച നടക്കും.
സുധർമ സ്പെഷ്യൽറ്റി ലബോറട്ടറി ആരോഗ്യ പരിശോധനാ ക്യാംപ്
മണ്ണാർക്കാട് ∙ മലയാള മനോരമയും സുധർമ സ്പെഷ്യൽറ്റി ലബോറട്ടറിയും സഹകരിച്ചു നടത്തുന്ന സമഗ്ര ആരോഗ്യ പരിശോധനാ ക്യാംപ് സെപ്റ്റംബർ 25 വരെ. സുധർമയുടെ മണ്ണാർക്കാട്, അലനല്ലൂർ, ചെർപ്പുളശ്ശേരി എന്നീ കേന്ദ്രങ്ങളിലാണ് ക്യാംപ്.
പ്രമേഹം, കൊളസ്ട്രോൾ, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, കരൾരോഗങ്ങൾ, വൃക്ക സംബന്ധമായ രോഗങ്ങൾ എന്നിവയുടെ പരിശോധനയാണു നടത്തുക.ബ്ലഡ് ഷുഗർ, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ട്രൈ ഗ്ലിസറൈഡ്സ്, എച്ച്ഡിഎൽ, എൽഡിഎൽ, ലിവർ ഫങ്ഷൻ ടെസ്റ്റ്, യൂറിയ, ക്രിയാറ്റിൻ, യൂറിക് ആസിഡ് എന്നിവയടങ്ങിയ 1200 രൂപ ചെലവു വരുന്ന പരിശോധനകൾ 750 രൂപയ്ക്കു നടത്താം.കൂടാതെ പരിശോധനയിൽ ആദ്യം പങ്കെടുക്കുന്ന 100 പേർക്ക് ആറു മാസത്തേക്കു വനിത ദ്വൈവാരിക (600 രൂപ വില വരുന്നത്) ലഭിക്കും. കൂടാതെ തുടർന്നുള്ള ചെക്കപ്പുകൾക്ക് 10% ഡിസ്കൗണ്ടും ലഭിക്കും.
മുൻകൂട്ടി ബുക്ക് ചെയ്യുന്ന നിശ്ചിത പേർക്കാണ് ഓരോ ദിവസവും ചെക്കപ്പിനുള്ള അവസരം. വിശദ വിവരങ്ങൾക്ക്: മണ്ണാർക്കാട്– 8075778101,അലനല്ലൂർ– 04924 262293, 9847962293, ചെർപ്പുളശ്ശേരി: 9747107806
18,19 തീയതികളിൽശുദ്ധജലം മുടങ്ങും
മലമ്പുഴ ∙ ജല അതോറിറ്റിയുടെ പ്ലാന്റുകളിൽ ശുചീകരണം നടത്തുന്നതിനാൽ 18,19 തീയതികളിൽ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ് പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം മുടങ്ങും.
ആവശ്യമായ ജലം ശേഖരിച്ചു വയ്ക്കണമെന്നു ജല അതോറിറ്റി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]