പുള്ള് ∙ തെങ്ങ് വീണ് തകർന്ന വീടിനുള്ള അപേക്ഷ പുള്ളിൽ വിളിച്ചുചേർത്ത ആൽത്തറ സഭയിൽ വാങ്ങാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മടക്കി അയച്ച കൊച്ചുവേലായുധന് സിപിഎം വീട് പണിതു നൽകും. ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ വൈകിട്ട് കൊച്ചുവേലായുധന്റെ വീട്ടിലെത്തിയാണ് ഉറപ്പ് നൽകിയത്.
ബിജെപിയുടെ പ്രാദേശിക നേതാക്കൾ അറിയിച്ചപ്പോഴാണ് ആൽത്തറ സഭയിലേക്ക് അപേക്ഷയുമായി എത്തിയതെന്ന് കൊച്ചുവേലായുധൻ പറഞ്ഞു.
കവർ വാങ്ങാൻ പോലും തയാറാകാതെ, വീടുപണി എംപി ചെയ്യുന്നതല്ലെന്നും പഞ്ചായത്തിലാണ് അപേക്ഷ നൽകേണ്ടതെന്നും പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചുവേലായുധന്റെ വീട് ഉൾപ്പെടുന്ന നാട്ടിക മണ്ഡലത്തിലെ സിപിഐയുടെ എംഎൽഎ ആയ സി.സി.മുകുന്ദൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി അപേക്ഷ നേരിട്ട് വാങ്ങിയിരുന്നു. പ്രശ്നത്തിനു പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് എംഎൽഎ മടങ്ങിയത്.
അതിനു ശേഷം വൈകിട്ടാണ് സിപിഎം ജില്ലാ സെക്രട്ടറി എത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]