കുമരനല്ലൂർ ∙ പള്ളങ്ങാട്ട്ചിറ നരിമടയ്ക്കു സമീപം വീട് വാടകയ്ക്കെടുത്ത് ലഹരി വസ്തുക്കളുടെ വ്യാപാരം നടത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിലായി. വടക്കേക്കാട് സ്വദേശി പൊന്നമ്പത്ത് വീട്ടിൽ ജാസിറാണ് ചാലിശ്ശേരി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 16ന് ആണ് കേസിനാസ്പദമായ സംഭവം.
ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ നരിമടയിൽ വീട് വാടകയ്ക്ക് എടുത്ത് രാസലഹരി ഉൾപ്പെടെയുള്ള വസ്തുക്കളുടെ വ്യാപാരം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ പരിശോധനയിൽ 70 ഗ്രാം എംഡിഎംഎയും 3750 പാക്കറ്റ് ലഹരി വസ്തുക്കളും കണ്ടെടുത്തിരുന്നു. അന്ന് രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യപ്രതി വടക്കേക്കാടുള്ള ജാസിറാണെന്ന് മനസ്സിലായത്.
പ്രതി ആനക്കട്ടിയിലുണ്ടെന്ന വിവരം ലഭിച്ച് പൊലീസ് എത്തിയപ്പോൾ ഇയാൾ കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പിന്നീട് വയനാട്ടിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എസ്ഐ ശ്രീലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സുൽത്താൻബത്തേരി പൊലീസിന്റെ സഹായത്തോടെ ജാസിറിനെ പിടികൂടുകയായിരുന്നു.
പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ അന്ന് മരവിപ്പിച്ചിരുന്നെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ പ്രതി സഹോദരൻ റസലിന്റെ പേരിലെ അക്കൗണ്ടിലൂടെയാണ് ഇടപാടുകൾ നടത്തിയിരുന്നത്. ഈ അക്കൗണ്ട് വഴി ചുരുങ്ങിയ കാലയളവിൽ കാൽ കോടി രൂപയുടെ ഇടപാട് നടന്നതായും പൊലീസ് കണ്ടെത്തി.
അക്കൗണ്ട് ഉടമയായ റസലിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
ജില്ലാ പൊലീസ് മേധാവിയായ അജിത് കുമാറിന്റെ നിർദേശ പ്രകാരം ഷൊർണൂർ ഡിവൈഎസ്പി മനോജ് കുമാറാണ് പ്രതിയെ പിടിക്കുന്നതിനുള്ള നടപടികൾക്കു നേതൃത്വം നൽകിയത്. ചാലിശ്ശേരി എസ്എച്ച്ഒ എം.മഹേന്ദ്ര സിഹൻ, എസ്ഐ ശ്രീലാൽ, എഎസ്ഐ റഷീദ്, എസ്സിപിഒമാരായ നൗഷാദ് ഖാൻ, സജിത്ത്, സൻജിത്ത്, കമൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായും പൊലീസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]