കോളയാട് ∙ ചങ്ങല ഗേറ്റ് – പെരുവ റോഡ് തകർന്നു യാത്ര ദുരിതമാകുന്നു. ഇതോടെ കോളയാട് പഞ്ചായത്തിലെ പെരുവ ചങ്ങല ഗേറ്റ് റോഡ് വീതികൂട്ടി മെക്കാഡം ടാർ ചെയ്യണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.
കെഎസ്ആർടിസി ഉൾപ്പെടെ പെരുവ റൂട്ടിൽ ബസ് സർവീസ് നടത്തുന്നുണ്ട്. കൂടാതെ ഒട്ടേറെ ചെറു വാഹനങ്ങളും ഈ റോഡിനെ ഉപയോഗിക്കുന്നുണ്ട്. പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം, ഗവ.യുപി സ്കൂൾ, പെരുവ പോസ്റ്റ് ഓഫിസ്, ചെമ്പുകാവ് ഗവ.ആയുർവേദ ഡിസ്പെൻസറി, അങ്കണവാടി, ചെമ്പുക്കാവ് പട്ടികവർഗ ഹോസ്റ്റൽ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും ഈ പ്രദേശത്തുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡ് പെരുവ പിഎച്ച്സി വരെയുള്ള നാലു കിലോമീറ്റർ ഭാഗം ടാറിങ് പൂർണമായി പൊട്ടിപ്പൊളിഞ്ഞു വലിയ കുഴികൾ രൂപപ്പെട്ട
നിലയിലാണ്. മഴക്കാലത്ത് ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ദുസ്സഹമായിരുന്നു. മട്ടന്നൂർ വിമാനത്താവളത്തിലേക്ക് വയനാട്ടിൽനിന്നു കോറോം, കുഞ്ഞോം, പാനോം, കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, തൊട്ടിൽപാലം, വാണിമേൽ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്കു എളുപ്പത്തിൽ എത്താനും കഴിയും. പെരുവ ഇപ്പോൾ തന്നെ ടൂറിസ്റ്റുകൾക്കു പ്രിയപ്പെട്ട
പ്രദേശമാണ്. 10 കിലോമീറ്റർ റോഡ് മെക്കാഡം ടാർ ചെയ്തു സുഗമമായ യാത്രാസൗകര്യം ഒരുക്കാൻ കഴിഞ്ഞാൽ കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]