കോട്ടയം ∙ നാടും നഗരവീഥികളും വൃന്ദാവനമാക്കി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നിറഞ്ഞാടി. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലം ജില്ലയിൽ രണ്ടായിരത്തിലധികം കേന്ദ്രങ്ങളിൽ ഭക്തിസാന്ദ്രമായ ശോഭായാത്രകൾ നടത്തി.നിശ്ചലദൃശ്യം, ഗോപികാനൃത്തം, ഉറിയടി എന്നിവ നടത്തി.
കോട്ടയം, വൈക്കം, പൊൻകുന്നം മേഖലകളിലായി തിരിച്ച് നടത്തിയ ആഘോഷങ്ങളിൽ 1,200 കേന്ദ്രങ്ങളിൽ ശോഭായാത്രാ സംഗമങ്ങൾ നടത്തി.
കോട്ടയത്ത് സൂര്യകാലടിമന സൂര്യൻ സൂര്യൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ദക്ഷിണകേരള അധ്യക്ഷൻ ഡോ.എൻ.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കോട്ടയം നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ കെ.ശങ്കരൻ, പി.സി.ഗിരീഷ് കുമാർ, ജില്ലാ സെക്രട്ടറി മനു കൃഷ്ണ, ഡോ. പരമേശ്വരൻ നമ്പൂതിരി, ബിമൽ എസ്.ശേഖർ, അഞ്ജു സതീഷ് എന്നിവർ പ്രസംഗിച്ചു.
ചങ്ങനാശേരിയിൽ ആർഎസ്എസ് ദക്ഷിണ പ്രാന്ത ബൗദ്ധിക് പ്രമുഖ് പി.ആർ.സജീവ്, പള്ളിക്കത്തോട്ടിൽ ജില്ലാ രക്ഷാധികാരി പ്രഫ. സി.എൻ.പുരുഷോത്തമൻ, പാമ്പാടിയിൽ പൊതുകാര്യദർശി കെ.എൻ.സജികുമാർ, കറുകച്ചാലിൽ ജില്ലാ അധ്യക്ഷൻ എം.ബി.ജയൻ, വാകത്താനത്ത് സംസ്ഥാന സമിതിയംഗം വി.എസ്.മധുസൂദനൻ, പുതുപ്പള്ളിയിൽ ജില്ലാ രക്ഷാധികാരി കെ.സി.വിജയകുമാർ, മണർകാട്ട് ജില്ലാ അധ്യക്ഷൻ പ്രതീഷ് മോഹൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
കോട്ടയത്തെ ശോഭായാത്രകൾക്കു ബി.അജിത്ത് കുമാർ, ജി.ഗായത്രി, ജി.രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വൈക്കം മേഖലയിലെ ഏറ്റുമാനൂർ, കിടങ്ങൂർ, കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം, വെച്ചൂർ എന്നിവിടങ്ങളിലെ സംഗമങ്ങൾക്ക് കെ.കെ.സനൽ കുമാർ, എം.ആർ.അജിത് കുമാർ, കലാധരൻ, രഞ്ജിത, ബിനോയ് ലാൽ എന്നിവരും പൊൻകുന്നം, മുണ്ടക്കയം, എരുമേലി, പാലാ, രാമപുരം, പൂഞ്ഞാർ എന്നിവിടങ്ങളിൽ സംസ്ഥാന സമിതിയംഗം പി.എൻ. സുരേന്ദ്രൻ, ജില്ലാ ജോ.സെക്രട്ടറി കെ.ജി.രഞ്ജിത്ത്, ഗോകുല ജില്ലാ അധ്യക്ഷൻ കെ.എസ്.ശശിധരൻ, ഗീതാ ബിജു, രാജേഷ് കുമാർ, എസ്.സുരേഷ് എന്നിവരും നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]