പുൽപള്ളി ∙ കാലവർഷക്കെടുതിയെ തുടർന്ന് അടച്ചിട്ട കുറുവദ്വീപ് സഞ്ചാരികൾക്കായി തുറന്നു.
മഴ കുറഞ്ഞ സാഹചര്യത്തിൽ കുറുവയിലേക്കുള്ള പ്രവേശനത്തിന് കലക്ടർ ഇളവ് നൽകിയതിനെ തുടർന്നാണ് 3 മാസമായി അടഞ്ഞുകിടന്ന കുറുവദ്വീപിൽ ആളനക്കമായത്. ദ്വീപും പരിസരങ്ങളും കഴിഞ്ഞദിവസം ജീവനക്കാർ വ്യത്തിയാക്കിയിരുന്നു. പുഴയിലൂടെ നടത്തിയിരുന്ന ചെറുചങ്ങാട
സവാരികൾ ഒഴുക്കിന്റെ ശക്തി കുറയുന്നതനുസരിച്ച് ആരംഭിക്കുമെന്ന് ചെതലയം റേഞ്ച് ഓഫിസർ എം.കെ.രാജീവ്കുമാർ അറിയിച്ചു.കബനിയിലെ ദ്വീപസമൂഹങ്ങളായ കുറുവ അപൂർവ സസ്യജനുസുകളുടെയും വന്യമായ ഓർക്കിഡുകളുടെയും കലവറയെന്നാണ് വനംവകുപ്പ് വിശേഷിപ്പിക്കുന്നത്.
അപൂർവമായ ജലജീവികളും ഇവിടെയുണ്ട്. ദ്വീപിലേക്കും തിരിച്ചുമുള്ള ചങ്ങാടസവാരിയും കൂടുതൽ ദൂരത്തിലേക്കുള്ള ചെറുചങ്ങാട
യാത്രയും സഞ്ചാരികളുടെ മനംകുളിർപ്പിക്കും.ഏറെക്കാലം അടഞ്ഞു കിടന്ന കുറുവദ്വീപ് കോടതി ഇടപടലിലൂടെയാണ് തുറന്നത്. 488 പേർക്കാണ് പ്രതിദിന പ്രവേശനം.അതിൽ 244 പേർക്ക് പാക്കംവഴിയും 245 പേർക്ക് പാൽവെളിച്ചം വഴിയും പ്രവേശനം നൽകും. 247 രൂപയാണ് ഇപ്പോൾ ടിക്കറ്റ് നിരക്ക്. സഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയെന്ന് പാക്കം–കറുവ വനസംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]