ഗൂഡല്ലൂർ∙ കരടി കടപൊളിച്ചു.കൂനൂരിനടുത്ത് ബോയ്സ് കമ്പനിയിൽ പലചരക്ക് കടയുടെ മുൻവശത്തെ നിരപ്പലക തകർത്ത് കരടി ഭക്ഷ്യവസ്തുക്കൾ തിന്നു തീർത്തു. കരടി കടയുടെ നിരപ്പലക പൊളിക്കുന്നതും ഭക്ഷ്യവസ്തുക്കൾ തിന്നുന്നതുമായ സിസിടിവി ദൃശ്യങ്ങൾ വൈറലായി.രാത്രിയിലെത്തിയ കരടി കടയുടെ നിരപ്പലക സാവകാശം നഖം കൊണ്ട് പൊളിച്ചു മാറ്റി.
തുടർന്ന് കടയുടെ മുൻവശത്തുള്ള ചോക്ലേറ്റ് മിഠായിയുടെ കുപ്പികൾ നിലത്തിട്ട് തുറന്ന് ചോക്ലേറ്റുകൾ തിന്നു തീർത്തു. കടയിൽ വലിയ നാശനഷ്ടങ്ങളൊന്നും വരുത്തിയില്ല.
നായ്ക്കളുടെ ബഹളം തുടർന്നതിനെ തുടർന്ന് കരടി കൂടുതൽ തിന്നാൻ നിൽക്കാതെ കടന്നുകളഞ്ഞു. ഈ പ്രദേശത്ത് കരടി ശല്യം രൂക്ഷമാണ് നാട്ടിലിറങ്ങി ശല്യം ചെയ്യുന്ന കരടികളെ പിടികൂടി വനത്തിൽ വിടണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]