ആലപ്പുഴ∙ ബൈപാസിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ പുലർച്ചെ അഞ്ചരയോടെ ബൈപാസിലെ റെയിൽവേ സ്റ്റേഷൻ ഭാഗത്താണ് അപകടമുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ബന്ധുവിനെയും കൂട്ടി വരികയായിരുന്ന കായംകുളം ഏവൂർ സൗത്ത് വലിയതറയിൽ ജെറിന്റെ സ്വിഫ്റ്റ് കാറും എറണാകുളത്തേക്ക് യാത്രക്കാരനുമായി പോവുകയായിരുന്ന പത്തിയൂർ സ്വദേശി സൂരജ് ഓടിച്ചിരുന്ന ഇന്നോവ ടാക്സിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം തകർന്നു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കേറ്റില്ല. അപകടത്തെത്തുടർന്ന് അൽപനേരം ബൈപാസിൽ ഗതാഗതക്കുരുക്കുണ്ടായി.
തുടർന്ന് സൗത്ത് പൊലീസ് സ്ഥലത്തെത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]