ചങ്ങനാശേരി ∙ പ്ലാവിലയിൽ തീർത്ത താപസക്കോലം എത്തിയതോടെ നീലംപേരൂർ പൂരം പടയണിയുടെ മൂന്നാം ഘട്ടത്തിനു തുടക്കമായി. പ്ലാവിലക്കോലങ്ങളിൽ രണ്ടാമത്തേതായി ഇന്ന് അടിയന്തരക്കോലമായി ‘ആന’ നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്ര സന്നിധിയിൽ എത്തും. കല്യാണസൗഗന്ധികം തേടിയുള്ള ഭീമസേനന്റെ യാത്രയിൽ ഐരാവതത്തെ കണ്ടുമുട്ടുന്നതിന്റെ ആവിഷ്കാരമാണ് ഇന്ന് നടക്കുന്നത്.
രാത്രി 10ന് ചേരമൻ പെരുമാൾ സ്മാരകത്തിൽ എത്തി അനുജ്ഞ വാങ്ങിയ ശേഷം ചടങ്ങുകൾ ആരംഭിക്കും.
പടയണിയുടെ പകുതി ഭാഗം പിന്നിട്ടതോടെ ക്ഷേത്രത്തിലേക്ക് സമീപ സ്ഥലങ്ങളിൽ നിന്നും കൂടുതൽ ആളുകളെത്തി തുടങ്ങി. അവധി ദിനമായതിനാൽ ഇന്നലെ അന്നങ്ങളുടെയും കോലങ്ങളുടെയും നിർമാണ ജോലിയുമായി പടയണിക്കളത്തിൽ നല്ല തിരക്കും അനുഭവപ്പെട്ടു. പടയണിയുടെ ഒരുക്കങ്ങൾ കണ്ടുമനസ്സിലാക്കാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും അടുത്ത ദിവസങ്ങളിൽ ഇവിടേക്ക് എത്തും. വലിയ അന്നങ്ങളുടെ കച്ചി വരിച്ചിൽ ജോലികൾ പുരോഗമിക്കുകയാണ്.
കച്ചി വരിഞ്ഞ് അന്നങ്ങളുടെ ആകൃതി സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]