റാന്നി ∙ പമ്പാനദിയിൽ മണൽ നീക്കംചെയ്ത സ്ഥലങ്ങളിൽ വീണ്ടും മണൽപ്പുറ്റുകൾ നിറയുന്നു. മുക്കം മുതൽ മുകളിലേക്ക് ആറ്റിൽ നിറയെ മണൽപ്പുറ്റുകളാണ്.
പലയിടങ്ങളിലും ആറിന്റെ മധ്യത്തിൽ കരകൾ തെളിയുകയാണ്. മഹാപ്രളയത്തിൽ പമ്പാനദിയിൽ അടിഞ്ഞ ചെളിയും മണലും നീക്കം ചെയ്യാൻ ജലവിഭവവകുപ്പ് പദ്ധതി ആവിഷ്കരിച്ചപ്പോൾ പേരൂച്ചാൽ പാലത്തിനു താഴെഭാഗത്തുള്ള മണൽപ്പുറ്റുകളും നീക്കം ചെയ്തിരുന്നു. ഇത്തരം ഭാഗങ്ങളിലാണ് വീണ്ടും പുറ്റുകൾ രൂപപ്പെടുന്നത്.
പേരൂച്ചാൽ പാലത്തിനു താഴെ കരയോടു ചേർന്ന് ആറ്റിൽ പുറ്റുകൾ കാണാം.
പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിക്കായി പമ്പാനദിയിലെ ഇടത്തിക്കാവിൽ നിർമിച്ചിട്ടുള്ള തടയണയ്ക്കു താഴെ മുതൽ മുക്കം കോസ്വേവരെ മണൽപ്പുറ്റുകൾ നിറഞ്ഞിരിക്കുകയാണ്. അവയിൽ പുല്ലുകൾ വളരുന്നുണ്ട്.
പെരുന്തേനരുവിക്കു താഴെ പരുവ മഹാദേവ ക്ഷേത്രക്കടവിനു സമീപം ആറിന്റെ രണ്ടിടത്തായി വർഷങ്ങൾക്കു മുൻപേ കര തെളിഞ്ഞിരുന്നു. റവന്യുവകുപ്പിന്റെ കൈവശത്തിലാണിത്.
സ്ഥിതി തുടർന്നാൽ സമീപഭാവിയിൽ പമ്പാനദിയിൽ നീരൊഴുക്കിനു സ്ഥലം കാണില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]