ആര്യങ്കാവ്∙ മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റുകളുടെ പ്രവർത്തനം ഒാൺലൈൻ സംവിധാനത്തിലേക്കു മാറിയതോടെ ആര്യങ്കാവിലെ ആർടി ചെക്പോസ്റ്റ് പ്രവർത്തനം പേരിനു മാത്രം. വാഹന പരിശോധനകൾ നിർത്തിയതോടെ തിരക്കൊഴിഞ്ഞ ചെക്പോസ്റ്റിൽ പുനർനിയമനം ലഭിക്കാത്തവർ മാത്രം.
പഴയ കെട്ടിടത്തിൽ നിന്നു ആർടി ചെക്പോസ്റ്റ് മാറ്റാനായി 5 വർഷം മുൻപ് നിർമിച്ച കെട്ടിടം ഉപേക്ഷിച്ച നിലയിൽ. കോവിഡ് കാലത്ത് ധൃതിയിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതു മാത്രമായിരുന്നു നടപടി.
അഴിമതി തടയാനും കാര്യക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു കേന്ദ്ര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് ഒാൺലൈൻ സംവിധാനത്തിലേക്കു മാറ്റി ആർടി ചെക്പോസ്റ്റുകളുടെ പ്രവർത്തനം നിർത്തലാക്കിയത്.
പാലക്കാട് വാളയാറിൽ പകരം വെർച്വൽ ചെക്പോസ്റ്റ് സ്ഥാപിച്ചിരുന്നു. തിരുമംഗലം ദേശീയപാതയോരത്ത് റേഞ്ച് ഒാഫിസ് കവലയിൽ കണ്ടെയ്നറിൽ പ്രവർത്തിക്കുന്ന എക്സൈസ് ചെക്പോസ്റ്റിനു സ്വന്തം കെട്ടിടം ഇല്ലാത്തപ്പോൾ ഉപേക്ഷിച്ച ആർടി ചെക്പോസ്റ്റിന്റെ പുതിയ കെട്ടിടം കൈമാറണമെന്ന ആവശ്യത്തിനും അവഗണന.
എക്സൈസ് ചെക്പോസ്റ്റിൽ അടിസ്ഥാന സൗകര്യങ്ങളോ മികച്ച പരിശോധന സംവിധാനങ്ങളോ ഇല്ല. സ്പിരിറ്റ്, കഞ്ചാവ്, മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ കടത്ത് തടയാൻ പരിശോധന സ്മാർട് ആകണമെന്ന വാശി സർക്കാരിന് ഇപ്പോഴില്ല.
മോട്ടർ വാഹന വകുപ്പിന്റെ ചെക്പോസ്റ്റിനു സ്വന്തമായി അരയേക്കർ സ്ഥലമുണ്ട്.
ഇതിൽ എക്സൈസ് ചെക്പോസ്റ്റ് സ്ഥാപിക്കാൻ സ്ഥലം വിട്ടു നൽകാൻ തീരുമാനിച്ചെങ്കിലും നടപടികൾ നിലച്ചു. വില്ലേജ് ഒാഫിസിനു 5 സെന്റ് മുൻപു വിട്ടുനൽകിയിരുന്നു. ജിഎസ്ടി നിലവിൽ വന്നതോടെ സെയിൽ ടാക്സ് ചെക്പോസ്റ്റ് മുൻപു നിർത്തിലാക്കിയിരുന്നു.
ഈ കെട്ടിടം അറ്റകുറ്റപ്പണി നടത്തി ഭക്ഷ്യ സുരക്ഷാ ചെക്പോസ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും പേരെഴുത്തിൽ അവസാനിച്ചു. ഒാണം, ക്രിസ്മസ്, പുതുവത്സരം പോലെ ഉത്സവ സീസണുകളിൽ മാത്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് താൽക്കാലിക സംവിധാനത്തിൽ പരിശോധന നടത്തും.
കേരളത്തിലേക്കുള്ള പാൽ, പച്ചക്കറി ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയാണു നടത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]