തിരുവനന്തപുരം ∙ പുരാണ കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്ന നിശ്ചല ദ്യശ്യങ്ങൾ, മുത്തുക്കുടയേന്തിയ വനിതകൾ, ഭജന സംഘങ്ങൾ എന്നിവയുടെ അകമ്പടിയോടെ ബാലികാ ബാലൻമാർ നിരയായി ശ്രീകൃഷ്ണ നാമജപങ്ങളോടെ കൈകളിൽ ഓടക്കുഴലുമായി നഗരം നിറഞ്ഞു. മഞ്ഞ പട്ടുടുത്ത് അരമണി കിലുക്കി മയിൽപീലി ചൂടിയ ഉണ്ണിക്കണ്ണൻമാർ ഭക്തിയും സ്നേഹവും പടർത്തി കണ്ടു നിന്നവരുടെ മനം കീഴടക്കി. ബാലഗോകുലം ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മഹാശോഭായാത്ര ഭക്തിനിർഭരമായി.
‘ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാവട്ടെ’ എന്ന ആശയമുയർത്തിയാണ് ഇത്തവണ ശോഭായാത്ര സംഘടിപ്പിച്ചത്.
വൈകിട്ട് 3ന് 10 കേന്ദ്രങ്ങളിൽ നിന്നുള്ള ചെറു ശോഭായാത്രകൾ പാളയം ഗണപതി ക്ഷേത്രത്തിന് മുന്നിൽ സംഗമിച്ചു. പിന്നാലെ മഹാ ശോഭായാത്ര ആരംഭിച്ചു. 6ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിൽ മഹാ ആരതി സമർപ്പിച്ച് അവസാനിച്ചു.
തുടർന്ന് ആറ്റുകാൽ ദേവീ ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയ അവൽപ്പൊതിയും ഉണ്ണിയപ്പവും പ്രസാദമായി ഉണ്ണിക്കണ്ണൻമാർക്കും ഗോപികമാർക്കും നൽകി. സംഗമ ശോഭായാത്ര അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്തു. തങ്ങളുടെ കുട്ടികളെ നാടിന്റെ പൈതൃകവും സംസ്കാരവും ബോധ്യപ്പെടുത്തി ഇവിടെ തന്നെ നിലനിർത്താൻ മാതാപിതാക്കൾ മുൻകൈ എടുക്കണമെന്നു അവർ പറഞ്ഞു.
ബാലഗോകുലം ജനറൽ സെക്രട്ടറി ആർ.പ്രസന്നകുമാർ ശ്രീകൃഷ്ണജയന്തി സന്ദേശം നൽകി.
മഹാനഗർ രക്ഷാധികാരി പ്രഫ. ടി.എസ്.രാജൻ അധ്യക്ഷത വഹിച്ചു.
കെ.വി.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിൽ ഒട്ടാകെ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രകൾ സംഘടിപ്പിച്ചു. പാറശാല, നെയ്യാറ്റിൻകര, കാട്ടാക്കട, ബാലരാമപുരം, നെടുമങ്ങാട്, പാലോട്, വെമ്പായം, പോത്തൻകോട്, വെഞ്ഞാറമൂട്, കല്ലറ, കിളിമാനൂർ, ആറ്റിങ്ങൽ, വർക്കല തുടങ്ങിയ മേഖലകളിലെല്ലാം ഉണ്ണിക്കണ്ണന്മാരുടെ വേഷമണിഞ്ഞ നൂറുകണക്കിന് ബാലികാബാലന്മാരും അമ്മമാരും ശോഭായാത്രകളിൽ പങ്കെടുത്തു.
ജില്ലയിലെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം അഭൂതപൂർവമായ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. നെയ്യാറ്റിൻകര ശ്രീകൃഷ്ണക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പേരൂർക്കട
അമ്പലംമുക്ക് ശ്രീകൃഷ്ണ ക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്ണക്ഷേത്രം, ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം പ്രത്യേക പൂജകളും നടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]