ബിഗ് ബോസ് മലയാളം സീസണ് ഷോ സീസണ് ഏഴില്‍ നിന്ന് വീണ്ടുമൊരു മത്സരാര്‍ഥി കൂടി പുറത്ത്. വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മസ്താനിയാണ് വീട്ടില്‍ നിന്ന് പുറത്തായത്.
കേവലം രണ്ടാഴ്ചയോളം മാത്രമാണ് മസ്താനിക്ക് വീട്ടില്‍ നില്‍ക്കാനായത് എന്നത് സഹ മത്സരാര്ഥികളെയും അമ്പരപ്പിക്കുന്ന കാര്യമാണ്. ആദില- നൂറ എന്നിവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ മസ്താനി വീട്ടിനുള്ളവരുടെയും പുറത്തുള്ളവരുടെയും നിശിത വിമര്‍ശനം ഏറ്റുവാങ്ങേണ്ടിയും വന്നിരുന്നു.
മുൻഷി രഞ്ജിത്ത്, ആര്‍ജെ ബിൻസി, കലാഭവൻ സരിഗ, ശാരിക കെ ബി അപ്പാനി ശരത്, ശൈത്യ സന്തോഷ് എന്നിവരാണ് ഇതിനകം വീട്ടില്‍ നിന്ന് വോട്ടിന്റെ അടിസ്ഥാനത്തില്‍ പുറത്തായ മറ്റ് മത്സരാര്‍ഥികള്‍. രേണു സുധിയാകട്ടെ സ്വന്തം തീരുമാന പ്രകാരം വീട്ടില്‍ നിന്ന് പുറത്തുപോകുകയും ചെയ്തിരുന്നു.
മോഡലും അഭിനേത്രിയുമാണെങ്കിലും ആളുകൾക്ക് മസ്താനിയെ കൂടുതൽ പരിചയം ‘വൈറൽ’ അഭിമുഖങ്ങളിലെ ഇന്റർവ്യൂവർ എന്ന നിലയിലാണ്. വെറൈറ്റി മീഡിയയിലെ സെലിബ്രിറ്റി ഇന്റർവ്യൂവറായ മസ്താനി ഇതിനോടകം നിരവധി പ്രമുഖരുമായി ഇന്റർവ്യൂ നടത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള ഇന്റർവ്യൂവർമാരിൽ ഒരാളായ മസ്താനിയുമായി ബന്ധപ്പെട്ട് ചിലപ്പോഴൊക്കെ ചില വിവാദങ്ങളും ഉയർന്നുവരാറുണ്ട്. ഇന്റർവ്യൂകളിൽ വളരെ ക്യൂട്ട് ആയി ചോദ്യങ്ങൾ ചോദിക്കുന്ന, അതിഥികളെ കംഫര്‍ട്ടബിള്‍ ആക്കി വയ്ക്കാൻ ശ്രമിക്കുന്ന മസ്താനി വളരെ ബോൾഡ് ആയി സംസാരിക്കാൻ കൂടി അറിയുന്ന ആളാണ്.
എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മസ്താനിക്ക് ഇന്റര്വ്യൂവര് എന്ന നിലയിലുള്ള ക്യൂട്ട് ഇമേജ് അധികം നിലനിര്‍ത്താനായിരുന്നില്ല. വന്നപാടെ രേണു സുധിയെ അടപടലം ആക്രമിക്കുന്ന മസ്താനിയെയാണ് കണ്ടത്.
എന്നാല്‍ രേണു അതില്‍ വീണില്ല. തുടര്‍ന്ന് റെനയായിരുന്നു മസ്താനി ലക്ഷ്യംവെച്ചത്.
പുറത്തെ കാര്യങ്ങളടക്കം പറഞ്ഞും ഭീഷണിപ്പെടുത്തിയുമാണ് റെനയ്ക്കുനേരെയും മസ്താനി ഗെയിം കളിച്ചത്. ജിസേൽ, ആര്യൻ എന്നിവരുമായി ബന്ധപ്പെട്ട് മസ്താനി ഉയർത്തിയ ആരോപണവും അതിന് പിന്തുണയുമായി അനുമോൾ എത്തിയതും അതിനുശേഷം നടന്ന കാര്യങ്ങളുമെല്ലാം വലിയ വിവാദങ്ങളാണ് ഉയർത്തിയത്.
ആ വീക്കെന്റിൽ മസ്താനിയ്ക്ക് ശക്തമായ താക്കീത് മോഹൻലാലിൻറെ ഭാഗത്തുനിന്ന് നൽകുകയും ചെയ്തു. ആദില-നൂറ എന്നിവരുമായും അവരുടെ സെക്ഷ്വല്‍ ഐഡന്റിറ്റിയുമായും ബന്ധപ്പെട്ടായിരുന്നു മസ്താനിയുടെ അടുത്ത നീക്കം.
ലക്ഷ്മിയുമായി ചേർന്ന് വീട്ടിലെ പലരോടും മസ്താനി ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകൾ നടത്തി.
മസ്താനിയുമായി ബന്ധപ്പെട്ട് വീട്ടിലുണ്ടായ മറ്റൊരു പ്രധാന കാര്യം ഒനീലിനുനേരെ ഉന്നയിച്ച ആരോപണമാണ്. ഈ വിഷയവും ലക്ഷമിയുമായി ചേർന്ന് മസ്താനി ഉന്നയിക്കുകയും വലിയ പ്രശ്നങ്ങളിലേക്ക് പോകുകയും ചെയ്തു.
അതേസമയം തന്റെ കയ്യിൽ നിൽക്കാത്ത തരത്തിലാണ് വിഷയം മാറുന്നതെന്ന് തിരിച്ചറിഞ്ഞ മസ്താനി ക്യാമറയോട് അപേക്ഷിച്ചത് ഇക്കാര്യങ്ങളൊന്നും ടെലികാസ്റ്റ് ചെയ്യരുത് എന്നാണ്. ബിഗ് ബോസ് ആകട്ടെ ഈ അഭ്യർത്ഥനയടക്കം സംപ്രേഷണം ചെയ്യുകയും ചെയ്തു.
ഇതും മോഹൻലാലിന്റെ കര്‍ശനമായ താക്കീതിനിടയാക്കി. ഏതായാലും മസ്താനി ഇപ്പോള്‍ പുറത്തുപോയിരിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]