ആറാട്ടുപുഴ ∙ കൊച്ചിയുടെ ജെട്ടി പാലത്തിലെ കുഴികൾ അപകട ഭീഷണിയാകുന്നു.
പാലത്തിന്റെ മധ്യഭാഗത്ത് കുഴികൾ ഉണ്ടായി കമ്പികൾ വരെ പുറത്തേക്കു തള്ളി നിൽക്കുന്ന അവസ്ഥയാണ്. വാഹനങ്ങളുടെ ചക്രങ്ങൾ കുഴിയിൽ വീണാൽ അപകടം ഉറപ്പാണ്.
പലപ്പോഴും അടുത്തെത്തുമ്പോഴാണ് യാത്രക്കാർ കുഴികൾ ശ്രദ്ധിക്കുന്നത്.വാഹനങ്ങൾ വെട്ടിക്കുന്നതു മൂലമാണ് അപകടങ്ങൾ ഉണ്ടാകുന്നത്. 15 വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇതുവരെ നടത്തിയിട്ടില്ല. പാലത്തിലെ ലൈറ്റുകളിൽ ചിലത് പ്രകാശിക്കുന്നുമില്ല.കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് കുഴികൾ ഉണ്ടാകുന്നതിന് കാരണം.
കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ ദിവസവും ഒട്ടേറെ വാഹനങ്ങൾ ആണ് പാലം വഴി കടന്നു പോകുന്നത്.
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലയിൽ കയർ ചെമ്മീൻ ഷെഡുകൾ ഉള്ളതിനാൽ ചരക്ക് വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. തൃക്കുന്നപ്പുഴ പാലത്തിന്റെ പുനർ നിർമാണം നടക്കുന്നതിനാൽ ആറാട്ടുപുഴയുടെ വടക്കൻ മേഖലയിലേക്ക് പോകുന്ന വലിയവാഹനങ്ങൾ കൊച്ചിയുടെജെട്ടി പാലമാണ് ആശ്രയിക്കുന്നത്.
യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പാലത്തിലെ കുഴികൾ അടച്ച് യാത്ര സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

