ചേർത്തല ∙ നഗരസഭയിൽ സംസ്ഥാന സർക്കാർ റീബിൽഡ് കേരള പദ്ധതിയിൽ ചേർത്തലയിൽ നിർമിച്ച ശുചിമുറി മാലിന്യസംസ്കരണ പ്ലാന്റ് പ്രവർത്തനം വീണ്ടും പ്രതിസന്ധിയിൽ. സംസ്കരണ അവശിഷ്ടമായ ചെളി കനത്ത മഴയിൽ പുറത്തേക്ക് ഒഴുകിയെന്ന പരാതികളുടെ അടിസ്ഥാനത്തിൽ ജൂലൈ 19ന് പ്രവർത്തനം നിർത്തിയ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
നിർമാണ കമ്പനിക്ക് പദ്ധതിയുടെ ഭാഗമായി കരാർ തുക നൽകാത്തതിനാൽ കമ്പനിയും നിസ്സഹകരണത്തിലാണ്. 7.5 കോടിയോളം മുടക്കിയാണ് ആധുനിക പ്ലാന്റ് നിർമിച്ചത്.
50 ശതമാനത്തോളം തുകയാണ് ഇനിയും നൽകാനുള്ളത്.
പ്രവർത്തനം തുടങ്ങി മൂന്നരമാസത്തോളം പ്രവർത്തിച്ച പ്ലാന്റിൽ 40 ലക്ഷം ലീറ്റർ ശുചിമുറി മാലിന്യമാണ് സംസ്കരിച്ചത്. 6 ലക്ഷം ലീറ്റർ ചെളി നഗരസഭയുടെ നേതൃത്വത്തിൽ വളമാക്കിയിരുന്നു.
പ്ലാന്റ് പ്രവർത്തനം പുനരാരംഭിക്കണമെങ്കിൽ മഴവെള്ളം അകത്തു കടക്കാതിരിക്കാനും ചെളി പുറത്തേക്ക് ഒഴുക്കിവിടാനുമുള്ള സഹാചര്യമുണ്ടാകണം. ഇതോടൊപ്പം സംസ്കരണ അവശിഷ്ടത്തിൽ നിലവിലുള്ളതിനേക്കാൾ ജലാംശം കുറക്കുന്ന സംവിധാനവും സ്ഥാപിക്കണം.
ഇവയെല്ലാം നിർമാണ കമ്പനിയാണ് ചെയ്യേണ്ടത്. എന്നാൽ പദ്ധതിയുടെ പണം നൽകാത്തതിനാൽ ഇത് നടപ്പാക്കയിട്ടില്ല.
പ്ലാന്റിന്റെ പ്രവർത്തനം മുടങ്ങിയതിനാൽ വഴിയോരങ്ങളിൽ ശുചിമുറി മാലിന്യം തള്ളുന്നതു പതിവായിട്ടുണ്ട്. നഗരസഭയും സർക്കാരും അടിയന്തരമായി ഇടപെട്ട് പ്ലാന്റ് പ്രവർത്തന സജ്ജമാക്കണമെന്ന ആവശ്യം ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]