അമ്പലപ്പുഴ ∙ നാലാമത് തോട്ടപ്പള്ളി ശ്രീനാരായണ ജലോത്സവത്തിൽ തെക്കനോടി കെട്ടുവള്ളങ്ങളുടെ വിഭാഗത്തിൽ ചെല്ലിക്കാടൻ ജേതാവായി. പടിഞ്ഞാറെ പറമ്പൻ രണ്ടാമതും കാട്ടിൽ തെക്കേതിൽ മൂന്നാമതും തുഴഞ്ഞെത്തി. ഫൈബർ ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ തൃക്കുന്നപ്പുഴ ചുണ്ടനാണ് ഒന്നാം സ്ഥാനം.
മഹാദേവികാട് ചുണ്ടനാണ് രണ്ടാം സ്ഥാനം. വൈഗ മൂന്നാമതും തത്വമസി നാലാമതും എത്തി.
ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ കുറുപ്പു പറമ്പനാണ് വിജയിച്ചത്.ഡാനിയേൽ രണ്ടാം സ്ഥാനവും ജലറാണി മൂന്നാം സ്ഥാനവും നേടി.
എച്ച്.സലാം എംഎൽഎ ജലോത്സവം ഉദ്ഘാടനം ചെയ്തു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ അധ്യക്ഷനായി.
എ.വി.മുരളി വൈശ്യംഭാഗം മാസ് ഡ്രില്ലിന് നേതൃത്വം നൽകി. ഡപ്യൂട്ടി കലക്ടർ സി.പ്രേംജി ഫ്ലാഗ് ഓഫ് ചെയ്തു.
നടൻ പ്രമോദ് വെളിയനാട് മുഖ്യാതിഥിയായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, ആർ.സുനി,ആർ.രാജി, പ്രിയ അജേഷ്, പ്രസന്ന കുഞ്ഞുമോൻ,വൈ.പ്രദീപ്,എസ്.വിജി, പ്രതാപൻ സൂര്യാലയം, പി.കെ.ജിജി കുമാർ എന്നിവർ പ്രസംഗിച്ചു.അമ്പലപ്പുഴ എസ്ഐ അനീഷ് കെ.ദാസ് സമ്മാനദാനം നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]