കുമരനല്ലൂർ ∙ വീണുകിട്ടിയ സ്വർണാഭരണം പൊലീസിൽ ഏൽപിച്ച് ദമ്പതികൾ മാതൃകയായി. വെള്ളാളൂർ സ്വദേശികളായ വടക്കത്തുപറമ്പിൽ അബ്ദുൽ ജലീലിനും ഭാര്യ ഹഫ്സക്കും പട്ടാമ്പിയിൽ നിന്നാണ് സ്വർണാഭരണം കളഞ്ഞുകിട്ടിയത്.
സമീപത്തെ ആളുകളോട് അന്വേഷിച്ചെങ്കിലും ഉടമയെ കണ്ടെത്താനായില്ല.
മേലേ പട്ടാമ്പിയിലെ ഫസ്റ്റ് ക്രൈ എന്ന സ്ഥാപനത്തിന്റെ പരിസരത്തുനിന്നാണ് ഇവർക്ക് രണ്ട് പവനോളം തൂക്കംവരുന്ന സ്വർണാഭരണങ്ങൾ ലഭിച്ചത്. ഉടമയെ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ എത്തി ഇരുവരും ആഭരണം ഏൽപിക്കുകയായിരുന്നു.ആഭരണം നഷ്ടപ്പെട്ടവർ വ്യക്തമായ തെളിവുകളോടെ പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]