കുറുപ്പന്തറ ∙ റെയിൽവേ ഗേറ്റിന് സമീപത്തെ വലിയ കുഴിയിൽ അപകടം പതിവാകുന്നു. ദിവസവും ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുകയാണ്.
വാഹനത്തിരക്കേറിയ കുറുപ്പന്തറ– കല്ലറ റോഡിൽ കുഴികൾ രൂപപ്പെട്ട് അപകടങ്ങളുണ്ടായിട്ടും കുഴി അടയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ല. റെയിൽവേ ഗേറ്റ് അടയ്ക്കുന്നത് കാണുമ്പോൾ ഗേറ്റ് മറികടക്കാൻ വേഗം കൂട്ടി പോകുന്ന ഇരുചക്ര വാഹനങ്ങളാണ് ദിവസവും അപകടത്തിൽ പെടുന്നത്.
കുഴി അടച്ച് അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
മഴ പെയ്താൽ ഈ ഭാഗത്ത് മുട്ടോളം വെള്ളം ഉയർന്ന് ഗതാഗത തടസ്സവും പതിവാണ്.റെയിൽവേ ഗേറ്റ് ഭാഗവും ട്രാക്ക് ഭാഗവും തകർന്ന് കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളുടെ യാത്ര ദുഷ്കരമാണ്. റെയിൽവേ ഗേറ്റ് ഭാഗത്തും റെയിൽവേ ലൈനിലും വലിയ കുഴികളാണുള്ളത്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഈ ഭാഗത്ത് വെള്ളം ഉയർന്ന് ഗതാഗതം തടസ്സപ്പെടുകയും വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുകയും ചെയ്തു. റെയിൽവേ ഗേറ്റ് ഭാഗത്തെയും ലൈനിലെയും കുഴികളടച്ച് അപകടം ഒഴിവാക്കണമെന്നാണ് വാഹനയാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]