കോട്ടയം ∙ ഉടമ റോഡിലുപേക്ഷിച്ച ലാസ അപ്സോ വിഭാഗത്തിൽപ്പെട്ട വളർത്തുനായയ്ക്കു പൊലീസ് ഇടപെടലിൽ പുനർജന്മം.
കഴിഞ്ഞ മാസം മഴയിലാണ് സ്റ്റേഷനിലെ എസ്ഐ എം.ആർ.പത്മകുമാറിന്റെ അടുക്കലേക്കു നിലത്തുമുട്ടുന്ന തലയുമായി നായ വന്നത്. ദേഹമാസകലം രോമം നിറഞ്ഞ് നായ അവശനിലയിലായിരുന്നു. നായയെ പരിചരിച്ച പൊലീസ് തുടർന്ന് വെറ്ററിനറി ക്ലിനിക്കിലെത്തിച്ചു.
പിന്നീട് പത്മകുമാറും എസ്ഐ സി.എ.രാജേഷും ചേർന്നു നായകളുടെ ഗ്രൂമിങ് സെന്ററിലെത്തിച്ച് രോമവും വളർന്ന നഖങ്ങളും നീക്കി. എല്ലാവരോടും ഇണങ്ങിയ നായയെ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നീതു ഗോപി ഏറ്റെടുത്തു.
ആരോഗ്യനില വീണ്ടെടുത്ത നായ സുഖം പ്രാപിച്ചുവരുന്ന സന്തോഷത്തിലാണ് പത്മകുമാറും സഹപ്രവർത്തകരും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]