തൃശൂർ ∙
നേതാക്കൾ കോടികളുടെ ആസ്തി സമ്പാദിച്ചെന്നാരോപിക്കുന്ന
ജില്ലാ സെക്രട്ടറിയുടെ സംഭാഷണ ശബ്ദരേഖ വിവാദമായതിനു പിന്നാലെ അഴിമതിയാരോപണങ്ങളും പാർട്ടിക്കു തലവേദനയാകുന്നു. സിപിഎം കഴിഞ്ഞ ദിവസം പുറത്താക്കിയ നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസൻ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് 5 മാസം മുൻപു നൽകിയ പരാതിയിലാണ് അഴിമതിയാരോപണങ്ങളുള്ളത്.
സിപിഎം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളാണ് നിബിൻ പരാതിയിൽ വിവരിച്ചിട്ടുള്ളത്.
കത്തിൽ ഒരു നടപടിയും പാർട്ടി സ്വീകരിച്ചിട്ടില്ല.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്, നിബിൻ ശ്രീനിവാസനുമായി നടത്തിയ സംഭാഷണമെന്ന നിലയിലാണ് കഴിഞ്ഞ ദിവസം ശബ്ദരേഖ പുറത്തുവന്നത്. അച്ചടക്കലംഘനമാരോപിച്ചു നിബിനെ പുറത്താക്കിയ സിപിഎം, ശരത് പ്രസാദിനോടു വിശദീകരണം തേടിയിട്ടുണ്ട്.
അതു ലഭിച്ച ശേഷം ശരത്തിനെതിരെയും നടപടി വന്നേക്കും.
നിബിൻ എം.വി.ഗോവിന്ദന് നൽകിയ കത്തിലെ പ്രധാന ആരോപണങ്ങൾ:
∙ നടത്തറ പഞ്ചായത്ത് പരിധിയിലെ കാർഷിക–കാർഷികേതര തൊഴിലാളി സഹകരണ സംഘത്തിൽ 12 കോടിയോളം രൂപ കാണാനില്ല. പണയമായി വാങ്ങുന്ന സ്വർണം ഇവിടെനിന്നു കടത്തി മറ്റ് ബാങ്കുകളിലേക്ക് മാറ്റി പണയം വയ്ക്കുന്നത് തുടരുകയാണ്.
∙ സിപിഎം മണ്ണുത്തി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എം.എസ്.പ്രദീപ്കുമാർ പ്രസിഡന്റായിരിക്കെ കൊഴുക്കുള്ളി കൺസ്യൂമർ സഹകരണ സംഘം നടപടിക്രമമൊന്നും പാലിക്കാതെ 27 ആധാരങ്ങൾ വെറുതേ വാങ്ങി വായ്പ കൊടുത്തു.
ചെക്ക്, സ്റ്റാംപ് ഒട്ടിച്ച വെള്ളക്കടലാസ്, ആധാരത്തിന്റെ കോപ്പി എന്നിവ ഈടായി വാങ്ങിയും ഇഷ്ടക്കാരായ ചിലർക്ക് വേണ്ടി 52 ലക്ഷം രൂപ ഈടില്ലാതെയും വായ്പയായി നൽകി. സംഘം ഇപ്പോൾ തകർച്ചയുടെ വക്കിലാണ്.
∙ പാർട്ടി ഓഫിസിന് വാങ്ങിയ 200 ചതുരശ്രയടി വലുപ്പമുള്ള മുറി മൂർക്കനിക്കര സഹകരണ ബാങ്കിൽ പാർട്ടി അംഗത്തിന്റെ പേരിൽ പണയംവച്ച് 9 ലക്ഷം രൂപ വാങ്ങി.
വെളപ്പായ സതീശൻ എന്ന കള്ളപ്പണക്കാരന് (കരുവന്നൂർ കള്ളപ്പണക്കേസിലെ പ്രതി) പണം വെളുപ്പിക്കാൻ ഈ ബാങ്ക് അവസരം നൽകി. ബാങ്ക് കെട്ടിടം നിർമിക്കുന്നതിലും വലിയ അഴിമതി നടന്നു.
∙ സാമ്പത്തിക ഭദ്രതയില്ലാത്ത പൂച്ചട്ടിയിലെ റബർ ടാപ്പിങ് സഹകരണ സംഘം മറ്റ് സംഘങ്ങളിൽനിന്നു പണം വാങ്ങി 97 ലക്ഷം രൂപയ്ക്കു സ്ഥലം വാങ്ങി.
രേഖകൾ ഇല്ലാതെ ഇഷ്ടക്കാർക്ക് വായ്പയും നൽകി. ഈ സംഘവും ഇപ്പോൾ പ്രതിസന്ധിയിലാണ്.
∙ അയ്യപ്പൻകാവ് കാർഷിക–കാർഷികേതര സഹകരണ സംഘത്തിന്റെ പ്രസിഡന്റ് തന്നെ ഫോട്ടോസ്റ്റാറ്റ് ആധാരം വച്ച് 10 ലക്ഷം രൂപയുടെ കുറി വിളിച്ചെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]