ഇംഫാൽ /ന്യൂഡൽഹി ∙ മണിപ്പുർ കലാപം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നും
ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് കുക്കി-മെയ്തെയ് സംഘടനകളും കലാപത്തിന്റെ ഇരകളും. കോൺഗ്രസും പ്രധാനമന്ത്രിയെ വിമർശിച്ചു.
കുക്കി മേഖലകളെ ഉൾപ്പെടുത്തി കേന്ദ്രഭരണപ്രദേശം വേണമെന്ന് കുക്കി-സോ കൗൺസിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകി.
കലാപത്തിൽ 270ൽ അധികം പേർ കൊല്ലപ്പെടുകയും 60,000ൽ അധികം ആളുകൾ ഭവനരഹിതരാകുകയും ചെയ്തു. പുനധിവാസമോ മടങ്ങിപ്പോക്കോ സംബന്ധിച്ച് ഒരു പരാമർശവും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ഹെലികോപ്റ്റർ യാത്ര മുടങ്ങിയിട്ടും റോഡ് മാർഗം പ്രധാനമന്ത്രി ചുരാചന്ദ്പുരിൽ പോയത് അദ്ദേഹത്തിന് മണിപ്പുരിനോടുള്ള താൽപര്യമാണ് കാണിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു.
നാലു പതിറ്റാണ്ടിനു ശേഷമാണ് ഒരു പ്രധാനമന്ത്രി ചുരാചന്ദ്പുരിലെത്തുന്നത്.
കേന്ദ്രഭരണപ്രദേശം അനുവദിക്കണമെന്ന ആവശ്യം കുക്കികൾ ആവർത്തിക്കുകയാണ്. മണിപ്പുരിനെ വിഭജിക്കരുതെന്നും കുക്കി സായുധ ഗ്രൂപ്പുകളുമായുള്ള കരാർ റദ്ദാക്കണമെന്നും മെയ്തെയ്കളും ആവശ്യപ്പെടുന്നതോടെ മണിപ്പുർ പ്രശ്നം സങ്കീർണമായി തുടരുകയാണ്.
സന്ദർശനം പ്രഹസനം: കോൺഗ്രസ്
പ്രധാനമന്ത്രിയുടെ ധൃതിപിടിച്ച മണിപ്പുർ സന്ദർശനം ഞെട്ടിക്കുംവിധം നിസ്സംഗമായിരുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
28 മാസമായി യാതന അനുഭവിക്കുകയാണ് മണിപ്പുരിലെ ജനങ്ങൾ. പ്രധാനമന്ത്രിക്കായി അവർ കാത്തിരുന്നു.
അദ്ദേഹമാകട്ടെ, 5 മണിക്കൂറിൽ താഴെ മാത്രമാണ് സംസ്ഥാനത്തു ചെലവിട്ടതെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
സന്ദർശനം പ്രഹസനമായി മാറിയതായി ഇന്നർ മണിപ്പുർ കോൺഗ്രസ് എം.പി ബിമൽ അക്കോയിജാം പറഞ്ഞു. ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കാൻ പ്രധാനമന്ത്രി തയാറായില്ല.
പൗരസംഘടനകൾ, വിദ്യാർഥി സംഘടനകൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവരുമായി ചർച്ച നടത്തണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]