തിരുവനന്തപുരം ∙ ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയാറാക്കുക എന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽ വ്യത്യസ്തമായ നിയമം എഴുതി ചേർത്ത മൂന്നാം ക്ലാസുകാരനെ അഭിനന്ദിച്ച് സമൂഹമാധ്യമ പോസ്റ്റുമായി വിദ്യാഭ്യാസമന്ത്രി വി.
ശിവന്‍കുട്ടി. ‘സ്പൂണും നാരങ്ങയും’ എന്ന കളിയുടെ നിയമാവലിയിൽ ഒടുവിലത്തെ നിയമമായി ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’ എന്നെഴുതിയ തലശേരി ഒ. ചന്തുമേനോൻ സ്മാരക ഗവ.
യുപി സ്കൂള്‍ വിദ്യാര്‍ഥിയായ അഹാന് അനൂപിനെയാണ് തന്റെ പോസ്റ്റിലൂടെ മന്ത്രി അഭിനന്ദിച്ചത്. അഹാന്റെ ഉത്തരക്കടലാസിന്റെ ചിത്രം ഉൾപ്പടെ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.
ജീവിതത്തിലെ മികച്ച സന്ദേശമാണ് അഹാന് അനൂപ് എന്ന വിദ്യാര്‍ഥി ഉത്തരക്കടലാസില്‍ എഴുതിവച്ചതെന്നും അഹാന്റെ വാക്കുകള്‍ ചിന്തയും കൗതുകവുമുണര്ത്തുന്നതാണെന്നും മന്ത്രിയുടെ പോസ്റ്റിൽ പറയുന്നു.
കേരളത്തിലെ പൊതുവിദ്യാലയങ്ങൾ മുന്നേറുന്നത് ഇങ്ങനെയാണെന്നും അദ്ദേഹം സമൂഹമാധ്യത്തിൽ കുറിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]