കട്ടാങ്ങൽ ∙ മുക്കം റോഡിന് ഇരുവശത്തും എൻഐടി ക്യാംപസുകളെ ബന്ധിപ്പിച്ച് അടിപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് റോഡ് തകർന്നു യാത്രാ ദുരിതവും ഗതാഗതക്കുരുക്കും. ഒന്നര വർഷത്തിലേറെയായി യാത്രക്കാർക്ക് ദുരിതമായി മാറിയ അടിപ്പാത നിർമാണം അനിശ്ചിതമായി നീളുന്നതിനെതിരെ വ്യാപാരികൾ അടക്കമുള്ളവർ മുൻപ് പ്രതിഷേധവുമായി എത്തിയിരുന്നു.
റോഡിനു കുറുകെ 20 മീറ്റർ നീളത്തിൽ നിർമിക്കുന്ന അടിപ്പാതയുടെ പ്രധാന സ്ലാബിന്റെ പകുതി മാത്രമാണ് ഇത്രയും കാലം കൊണ്ട് പൂർത്തിയാക്കിയതെന്നാണു പരാതി. പണി ഉടൻ പൂർത്തിയാക്കി ഗതാഗതം സുഗമമാക്കാൻ അടിയന്തിര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]