ആലപ്പുഴ ∙ കൈനകരി ജലോത്സവത്തോടെ ആരംഭിക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണിന്റെ ഉദ്ഘാടനത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയേക്കില്ല. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആകും 19നു നടക്കുന്ന കൈനകരി വള്ളംകളി ഉദ്ഘാടനം ചെയ്യുക.
സിബിഎലിന്റെ ഉദ്ഘാടനത്തിനു മുഖ്യമന്ത്രി എത്താനുള്ള സാധ്യത നേരത്തെ പരിഗണിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനത്തിനു മുഖ്യമന്ത്രി എത്തുമെന്ന് അറിയിക്കാറുണ്ടെങ്കിലും അവസാന നിമിഷം മന്ത്രി പി.എ.മുഹമ്മദ് റിയാസ് തന്നെ ഉദ്ഘാടനം ചെയ്യുകയാണു പതിവ്.
19നു കൈനകരിയിൽ തുടങ്ങി ഡിസംബർ 6നു കൊല്ലം പ്രസിഡന്റ്സ് ട്രോഫിയോടെയാകും സിബിഎൽ സമാപിക്കുക.
9 ചുണ്ടൻവള്ളങ്ങൾ മാറ്റുരയ്ക്കുന്ന 11 വള്ളംകളികളും വടക്കൻ കേരളത്തിലെ 3 ചെറുവള്ളംകളികളുമാണു സിബിഎലിലുള്ളത്. മുൻ വർഷങ്ങളിൽ ശനിയാഴ്ചകളിലാണു ചുണ്ടൻവള്ളങ്ങളുടെ മത്സരം നടത്തിയിരുന്നതെങ്കിൽ ഇത്തവണ 19നു വെള്ളിയാഴ്ചയാണു മത്സരം തുടങ്ങുന്നത്.
ചുണ്ടനുകളുടെ മറ്റു വള്ളംകളികൾ ശനിയാഴ്ചകളിൽ തന്നെയാണ്. കഴിഞ്ഞ വർഷം സിബിഎലിൽ 6 മത്സരങ്ങൾ മാത്രമാണു നടത്തിയത്.
ഇത്തവണ ആകെ 14 വള്ളംകളികൾ ഉണ്ടെന്നത് ഇനിയുള്ള മൂന്നു മാസവും സംസ്ഥാനത്തെ വള്ളംകളി മേഖലയെ സജീവമാക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]