തൊട്ടിൽപാലം∙ വീടിനോടു ചേർന്ന് കള്ളത്തോക്ക് നിർമാണം. 3 നാടൻ തോക്കുകൾ പിടികൂടി, ഒരാൾ അറസ്റ്റിൽ.
കുണ്ടുതോട്ടിൽ ആമ്പല്ലൂർ ബാബുവിന്റെ വീട്ടിൽ തൊട്ടിൽപാലം പൊലീസ് നടത്തിയ പരിശോധനയിലാണ് കള്ളത്തോക്ക് നിർമാണം കണ്ടെത്തിയത്. വീട്ടിൽ നിന്നും വീടിനോട് ചേർന്ന പണിശാലയിൽ നിന്നുമായി നാടൻ തോക്കുകൾ കണ്ടെത്തി.
നിർമാണം പൂർത്തിയായ 2 തോക്കുകളും നിർമാണത്തിലിരിക്കുന്ന ഒരു തോക്കുമാണ് തൊട്ടിൽപാലം എസ്ഐ എം. നൗഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ തിരച്ചിലിൽ പിടികൂടിയത്. വീട്ടിൽ ഉണ്ടായിരുന്ന ആമ്പല്ലൂർ ഉണ്ണി എന്നയാളെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]