പെരുവയൽ ∙ ആറുമാസം മുൻപ് ടാർ ചെയ്ത നവീകരിച്ച റോഡ് ജലജീവൻ പദ്ധതി പൈപ്പിടാൻ വെട്ടിപ്പൊളിച്ചു. കുറ്റിക്കാട്ടൂർ എളുമ്പിലാശ്ശേരിത്താഴം – മോഴക്കംഞ്ചേരി റോഡാണ് ചെളിക്കുഴിയാക്കി മാറ്റിയത്.
കഴിഞ്ഞ ജനുവരി 25ന് ആണ് റോഡ് നവീകരിച്ച് ഉദ്ഘാടനം നടത്തിയത്. മോഴക്കംഞ്ചേരി, പുതിയാടത്തിൽ, എഎൽപി സ്കൂൾ എന്നിവിടങ്ങളിലെത്താൻ വിദ്യാർഥികളടക്കം നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന റോഡാണിത്.റോഡ് പൊളിച്ചതോടെ ഇതുവഴിയുള്ള കാൽനടയാത്ര പോലും ദുസ്സഹമാണ്. മഴ പെയ്താൽ റോഡാകെ വെള്ളക്കെട്ടും. റോഡ് പൊളിച്ച് പൈപ്ലൈൻ സ്ഥാപിച്ച ശേഷം കരാറുകാർ തിരിഞ്ഞുനോക്കിയില്ലെന്നു നാട്ടുകാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]