ആലപ്പുഴ ∙ അധ്യയന വർഷാരംഭത്തിന്റെ ആറാം പ്രവൃത്തിദിനത്തിൽ ആധാർ സമർപ്പിക്കാൻ കഴിയാത്ത വിദ്യാർഥികളുടെ എണ്ണം അധ്യാപക തസ്തിക നിർണയത്തിനു പരിഗണിക്കാത്തതിനാൽ സംസ്ഥാനത്ത് നൂറോളം അധ്യാപകർക്ക് ജോലി നഷ്ടമാകുമെന്ന് ആശങ്ക. 2015 മാർച്ചിനു ശേഷം ജോലിയിൽ കയറിയ പ്രൊട്ടക്ടഡ് വിഭാഗത്തിൽ പെടാത്ത എയ്ഡഡ് സ്കൂൾ അധ്യാപകരുടെ ജോലിയാണ് തുലാസിലായത്.
സംസ്ഥാനത്ത് നാനൂറോളം അധ്യാപകർ ആധാർ പ്രശ്നത്തിൽ പ്രതിസന്ധി നേരിടുന്നുണ്ട്.
ഇതിൽ മൂന്നൂറോളം പേരെ സ്ഥലംമാറ്റി പ്രശ്നം പരിഹരിക്കാനാകും. തസ്തിക നഷ്ടമാകുന്ന സർക്കാർ സ്കൂളുകളിലെ അധ്യാപകരെ, തസ്തിക സംരക്ഷണം നൽകി മറ്റു സ്കൂളുകളിലേക്ക് സ്ഥലംമാറ്റും. എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെ മാനേജ്മെന്റുകൾ ഒഴിവുള്ള മറ്റു സ്കൂളുകളിലേക്ക് പുനർ വിന്യസിക്കാനാകും.
എന്നാൽ ഇതു രണ്ടുമില്ലാത്ത സ്കൂളുകളിലെ അധ്യാപകർക്കാണ് ജോലി നഷ്ടപ്പെടുന്നത്.
കോഴിക്കോട്ടെ ഫറോക്ക് ഉപജില്ലയിൽ കൊളത്തറ കാലിക്കറ്റ് ഓർഫനേജ് എഎൽപിഎസിൽ ആകെ 160 വിദ്യാർഥികളുണ്ടെങ്കിലും യുഐഡി ഉള്ളവരുടെ എണ്ണം 147 ആയതിനാൽ എൽപിഎസ്ടി, ജൂനിയർ അറബിക് ടീച്ചർ തസ്തികകളിൽ ജോലി ചെയ്തിരുന്ന അധ്യാപകരെ പിരിച്ചുവിട്ടു. തസ്തിക നിലനിർത്താൻ 150 വിദ്യാർഥികളാണു വേണ്ടിയിരുന്നത്. 2019 ജൂണിൽ ജോലിയിൽ പ്രവേശിച്ചവർക്കാണു ജോലി നഷ്ടപ്പെട്ടത്.
എന്നാൽ സ്കൂളിൽ മതിയായ വിദ്യാർഥികളുണ്ടായിട്ടും ആറാം പ്രവൃത്തിദിനത്തിൽ യുഐഡി (ആധാർ) നമ്പർ സമർപ്പിക്കാത്തതിന്റെ പേരിൽ ജോലിയിൽ നിന്നു പുറത്താക്കുന്നതു ശരിയല്ലെന്ന് അധ്യാപക സംഘടനകൾ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]