മുഹമ്മ∙ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലീറ്റർ ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് രണ്ടര മാസമായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. മുഹമ്മ പഞ്ചായത്ത് ആറാം വാർഡിന്റെ വടക്കേ അതിർത്തിയിൽ കെ.ജി കവലയ്ക്ക് കിഴക്ക് ഭാഗത്തേക്കുള്ള റോഡിലാണ് പൈപ്പ് തകർന്ന് വെള്ളം പാഴാകുന്നത്.
പമ്പിങ് സമയത്ത് പുറത്തേക്ക് ശക്തിയോടെ കുത്തിയൊഴുകുന്ന വെള്ളം റോഡിലും സമീപത്തെ പുരയിടത്തിലും വെള്ളക്കെട്ട് സൃഷ്ടിക്കുന്നുണ്ട്.
പൈപ്പിന്റെ പൊട്ടിയ ഭാഗത്തു കൂടി റോഡിലെ മലിനജലവും മഴവെള്ളവും തിരിച്ച് ഉള്ളിലേക്ക് കയറുന്നതിൽ ആശങ്കയുണ്ടെന്നും പൈപ്പിലൂടെ വീടുകളിൽ ലഭിക്കുന്ന വെള്ളത്തിന്റെ ശക്തി കുറഞ്ഞതായും ഗുണഭോക്താക്കൾ പറയുന്നു. വാട്ടർ അതോറിറ്റി ചേർത്തല പി.എച്ച് ഡിവിഷൻ ഓഫിസിൽ വിവരം യഥാസമയം അറിയിച്ചിട്ടും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
ഇതിനെതിരെ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]