ആലപ്പുഴ∙ ഒന്നര വർഷം മുൻപ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ച ആലപ്പുഴയിലെ മാനവീയംവീഥിയുടെ പദ്ധതിരേഖ അടുത്ത മാസം തയാറാകും. പദ്ധതി തയാറാക്കാൻ ആർക്കിടെക്ടിനെ ചുമതലപ്പെടുത്തി.
2025–26ലെ സംസ്ഥാന ബജറ്റിൽ ഇതിനായി 1.5 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. വെള്ളാപ്പള്ളി, ആറാട്ടുവഴി, കളപ്പുര പാലങ്ങളുടെ നിർമാണോദ്ഘാടനം 2024 ഫെബ്രുവരിയിൽ നിർവഹിച്ചപ്പോഴായിരുന്നു തിരുവനന്തപുരം മാതൃകയിൽ എഎസ് കനാൽ തീരത്തു മാനവീയം വീഥി ഒരുക്കുമെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞത്.
തുടർന്നു പി.പി.ചിത്തരഞ്ജൻ എംഎൽഎ മുൻകയ്യെടുത്തു ബജറ്റിൽ തുകയും ഉൾപ്പെടുത്തി.
പക്ഷേ കൊമ്മാടി പാലം മുതൽ മട്ടാഞ്ചേരി പാലം വരെ കനാലിന്റെ കിഴക്കേക്കരയിൽ പൊതുമരാമത്ത് വിഭാഗം റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ വൈകി. എന്നാൽ റോഡിന്റെയും നടപ്പാതയുടെയും നിർമാണം പൂർത്തിയാക്കിയെങ്കിലും പലയിടത്തും നടപ്പാത നേരിയതോതിൽ കനാലിലേക്ക് ഇടിഞ്ഞുതാണ നിലയിലാണ്.
പടിഞ്ഞാറെ കരയിൽ കിഫ്ബിയുടെ ചുമതലയിൽ നടക്കുന്ന റോഡ് പുനരുദ്ധാരണ ജോലികളും പൂർത്തിയായിട്ടില്ല.
ഡിസംബറിൽ തീർക്കാനാണു ലക്ഷ്യമെന്നു അധികൃതർ പറയുന്നുണ്ടെങ്കിലും അതിനുള്ള വേഗം കാണുന്നില്ലെന്നു നാട്ടുകാർ പറയുന്നു. എംഎൽഎയുടെ നിർദേശം അനുസരിച്ച് തുമ്പോളി മാതാ സ്കൂളിന്റെ പിന്നിൽ എഎസ് കനാലിനു കുറുകെ നടപ്പാലത്തിന്റെ നിർമാണം കിഫ്ബി പൂർത്തിയാക്കി.
ചവിട്ടുപടി, പെയ്ന്റിങ് അടക്കമുള്ള ജോലികൾ കൂടി ചെയ്യാനുണ്ട്. ഇതെല്ലാം പൂർത്തിയാക്കിയ ശേഷമേ മാനവീയംവീഥി പദ്ധതി നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ.
ഗതാഗത നിയന്ത്രണം
ആറാട്ടുവഴി, കളപ്പുര പാലങ്ങളുടെ അപ്രോച്ച് റോഡുകളുടെ നിർമാണത്തിനു വേണ്ടി കൊമ്മാടി മുതൽ മട്ടാഞ്ചേരി വരെ രാത്രി 8 മുതൽ രാവിലെ 6 വരെ വാഹനഗതാഗതം നിർത്തിവച്ചു.
ഒരാഴ്ചത്തേക്കു നിരോധനം ഉണ്ടായിരിക്കും.
“കൊമ്മാടി മുതൽ മട്ടാഞ്ചേരി വരെ എഎസ് കനാലിന്റെ പടിഞ്ഞാറെ കരയിലെ റോഡ് ഡിസംബറോടെ പൂർത്തിയാകും. ഇതിനിടെ മാനവീയം വീഥിയുടെ പദ്ധതി തയാറാകും.
തുടർന്നു പദ്ധതിക്കു ഭരണാനുമതിയും സാങ്കേതിക അനുമതിയും വാങ്ങി നിർമാണ ഏജൻസിയെ നിശ്ചയിക്കും.”
പി.പി.ചിത്തരഞ്ജൻ എംഎൽഎ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]