വാഷിങ്ടൻ ∙
ന്റെ അനുയായിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർലി കർക്ക് കൊല്ലപ്പെട്ടതിനുശേഷം ആദ്യമായി പ്രതികരിച്ച് ഭാര്യ എറിക്ക കർക്ക്. ബുധനാഴ്ച യൂട്ടാ വാലി സർവകലാശാലയിൽ ബുധനാഴ്ച വിദ്യാർഥികളുമായി നടന്ന സംവാദത്തിനിടെയാണ് ചാർലി കർക്ക് വെടിയേറ്റു മരിച്ചത്. ചാർലി പോഡ്കാസ്റ്റുകൾ ചെയ്തിരുന്ന ഓഫിസിൽവച്ച് വെള്ളിയാഴ്ചയാണ് എറിക്ക ആദ്യമായി പ്രതികരിച്ചത്.
‘‘ചാർലി എന്നെയും കുട്ടികളെയും വളരെയധികം സ്നേഹിച്ചിരുന്നു.
അദ്ദേഹത്തിന്റെ കൊലയാളിയെ പിടികൂടാൻ പ്രയത്നിച്ച നിയമപാലകർക്ക് നന്ദി. എന്റെ ഉള്ളിൽ ആ കൊലയാളി കത്തിച്ച തീ എന്താണെന്ന് അയാൾക്ക് ഊഹിക്കാനാവില്ല.
ഈ വിധവയുടെ നിലവിളി ലോകമെമ്പാടും ഒരു യുദ്ധകാഹളം പോലെ പ്രതിധ്വനിക്കും. ചാർലി പ്രസിഡന്റിനെ ഒരുപാട് സ്നേഹിച്ചിരുന്നു.
എന്റെ ഭർത്താവ് ചെയ്തിരുന്ന ക്യാംപസ് ടൂർ, റേഡിയോ ഷോ, പോഡ്കാസ്റ്റ് എന്നീ ജോലികൾ ഞാൻ ഏറ്റെടുക്കും. അദ്ദേഹത്തിന്റെ പാരമ്പര്യം നശിക്കാൻ ഞാൻ ഒരിക്കലും അനുവദിക്കില്ല.
അരാജകത്വവും അനിശ്ചിതത്വവും നിറഞ്ഞ ഈ ലോകത്ത്, അദ്ദേഹത്തിന്റെ ശബ്ദം ഞാൻ നിലനിർത്തും. ചെയ്ത എല്ലാ സഹായങ്ങൾക്കും പ്രസിഡന്റിന് നന്ദി’’ – എറിക്ക കിർക്ക് പറഞ്ഞു.
അതേസമയം, ചാർലി കർക്കിനെ കൊലപ്പെടുത്തിയതിന് കസ്റ്റഡിയിലുള്ള ടൈലർ റോബിൻസണിന്റെ പേര് പ്രസംഗത്തിൽ പരാമർശിച്ചിട്ടില്ല.
2021 ൽ ചാർലി കിർക്കിനും എറിക്കയ്ക്കും മൂന്ന് വയസ്സുള്ള മകളും ഒരു വയസ്സുള്ള മകനുമുണ്ട്. മകൾ പിതാവിനെക്കുറിച്ച് അന്വേഷിക്കുന്നതും വേദനയോടെ എറിക്ക പങ്കിട്ടു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @jmtgaz/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]