കൊല്ലം∙ വിനോദസഞ്ചാര മേഖലയിലെ ജില്ലയുടെ അഭിമാന പദ്ധതിയായ ജൈവവൈവിധ്യ സർക്കീറ്റ് 2026 ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ആശ്രാമം പുനർജനി പാർക്ക് സന്ദർശിക്കുകയായിരുന്നു മന്ത്രി.
ജൈവവൈവിധ്യ പാർക്ക്, മെറീന, തടാക കേന്ദ്രങ്ങൾ, ജൈവവൈവിധ്യ പാത എന്നിവ ഉൾപ്പെടുന്ന പദ്ധതിയുടെ നിർമാണം പുരോഗമിക്കുകയാണ്. സർക്കീറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതികൾ തയാറാക്കിയിട്ടുള്ളത്.
കൊട്ടാരക്കര സർക്കീറ്റിന്റെ ഭാഗമായ മുട്ടറ മരുതിമലയിൽ നിർമാണം ആരംഭിച്ചു. ഇവിടെ മലകയറ്റ പരിശീലന കേന്ദ്രം സ്ഥാപിക്കും.
കൊല്ലം, തെന്മല എന്നിവയാണ് മറ്റു സർക്കീറ്റുകൾ.
മൺറോത്തുരുത്തിലെ വിനോദസഞ്ചാര സൗകര്യങ്ങളും വികസിപ്പിക്കും. അഷ്ടമുടി, മൺറോത്തുരുത്ത്, കൊട്ടാരക്കര മീൻപിടിപ്പാറ, മരുതിമല, ജടായുപ്പാറ, അച്ചൻകോവിൽ എന്നിങ്ങനെ പത്തോളം സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വികസനം പ്രവർത്തനങ്ങൾ നടത്തും.
അഷ്ടമുടി കായലിന്റെ സൗന്ദര്യവും പ്രത്യേകതകളും രാജ്യാന്തര ശ്രദ്ധയിൽ കൊണ്ടുവരുന്ന തരത്തില്ലുള്ള വികസനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
അഷ്ടമുടി കായലിലെ എട്ട് മുടികളും പ്രത്യേകതകളും പരിചയപ്പെടുത്തുന്നതിനു ലിങ്ക് റോഡിലുള്ള സ്ഥലത്ത് ഡിജിറ്റൽ ടെക്നോളജി ഉൾപ്പെടുത്തി മ്യൂസിയം മാതൃകയിൽ ഇന്റർപ്രട്ടേഷൻ സെന്റർ ആരംഭിക്കും. കൂടുതൽ ഹൗസ് ബോട്ടുകൾ അടുപ്പിക്കുന്നതിന് ലിങ്ക് റോഡിനോട് ചേർന്ന് മറീന വികസിപ്പിക്കും.
ദേശീയ ജലപാത വികസനം പൂർത്തിയാകുമ്പോൾ കൂടുതൽ ഹൗസ് ബോട്ടുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടാതെ കായലിൽ 100 ഇരിപ്പിടങ്ങളോടു കൂടിയ ഫ്ലോട്ടിങ് റെസ്റ്റോറന്റ് ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്. ലിങ്ക് റോഡിന്റെ സമീപപ്രദേശങ്ങൾ ഉൾപ്പെടുത്തി തീരത്ത് ജൈവവൈവിധ്യ നടപ്പാതയും ഒരുക്കും.
അഡ്വഞ്ചർ പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവിടങ്ങളും കൂടുതൽ ആകർഷകമാക്കും. പൊതുഇടങ്ങൾ പ്രയോജനകരമായ രീതിയിൽ മാറ്റാനുള്ള ഇടപെടലുകളും നടത്തുമെന്ന് മന്ത്രി അറിയിച്ചു. കെടിഐഎൽ എംഡി ഡോ.
മനോജ് കിനി, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ബി. ഷാനവാസ്, പ്രോജക്ട് എൻജിനീയർ എസ്.
ഷമീറ, ആർക്കിടെക്ട് ആർ. എസ്.
അഭിലാഷ്, ഡിടിപിസി സെക്രട്ടറി ജ്യോതിഷ് കേശവൻ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]