ഏനാത്ത് ∙ എംസി റോഡിൽ ഏനാത്ത് പെട്രോൾ പമ്പിന് സമീപം കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് നിസ്സാര പരുക്കേറ്റു. ഇന്നലെ രാവിലെ ആറരയോടെ ഏനാത്ത് പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന കാറിൽ ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇരുചക്ര വാഹന വിൽപന കേന്ദ്രമായ കടയ്ക്കു മുന്നിലിരുന്ന വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി.
റോഡ് നേർ രേഖയിൽ വരുന്ന ഇവിടം സ്ഥിരം അപകട മേഖലയാണ്. ദിവസങ്ങൾക്ക് മുൻപ് പുലർച്ചെ ഇവിടെ കാൽനട
യാത്രക്കാരായ അമ്മയ്ക്കും മകൾക്കും കാറിടിച്ച് പരുക്കേറ്റിരുന്നു. ഒട്ടേറെ അപകടങ്ങൾ നടന്ന ഭാഗത്ത് മതിയായ സുരക്ഷാ സൂചനകളോ അപകട
മുന്നറിയിപ്പു ബോർഡുകളോ ഇല്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]