ആലപ്പുഴ ∙ വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ആനന്ദം പകരുന്ന വിജയ ബീച്ച് പാർക്ക് നശിച്ചുകൊണ്ടിരിക്കുന്നു. വിജയ ബീച്ച് പാർക്ക് 35 വർഷം മുൻപ് എല്ലാ സൗകര്യങ്ങളോടും കൂടി നിർമിച്ചതായിരുന്നു.
ഇപ്പോൾ കൃത്യമായ പരിപാലനമില്ലാത, 4 വർഷമായി നാശത്തിന്റെ വക്കിലാണ്. പാർക്കിനു മുൻവശത്തു കൂടി ബൈപാസ് നിർമാണം ആരംഭിച്ചതോടെയാണു പാർക്കിലേക്ക് ആളുകൾ എത്തുന്നതു കുറഞ്ഞതെന്നു പാർക്കിലെ ജീവനക്കാർ പറയുന്നത്.
ആളുകൾക്കു പാർക്കിലേക്കു വരാനും വാഹനങ്ങൾ പാർക്ക് ചെയ്യാനും മറ്റും വലിയ സ്ഥല സൗകര്യം ഉണ്ടായിരുന്നതാണ്. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതോടെ പാർക്കിലേക്ക് എത്തിപ്പെടുന്നത് ബുദ്ധിമുട്ടായി.
അതിനിടയിൽ നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിയത് കൂടുതൽ ദുരിതത്തിലാക്കി.
റോഡിൽ നിന്ന് താഴേക്ക് ഇറങ്ങിയാണ് പാർക്കിന്റെ ഗേറ്റ്. പ്രധാന ഗേറ്റ് പോലും തുരുമ്പെടുത്ത അവസ്ഥയിലാണ്.
അതിനോടു ചേർന്നാണ് ടിക്കറ്റ് കൗണ്ടർ. നിലവിൽ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമില്ല.
കഴിഞ്ഞ ഓണാവധിക്കാലത്ത് എത്തിയ സന്ദർശകരുടെ പകുതി മാത്രമേ ഇത്തവണയുള്ളൂ. അതുകൊണ്ടുതന്നെ പാർക്കിലുള്ള വരുമാനവും കുറവാണ്.
ബൈപ്പാസിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കിയാൽ മാത്രമേ, പാർക്കിലേക്കു കൂടുതൽപേർക്കു വരാനാകൂ. കുട്ടികൾക്കു കളിക്കാനും മാനസികോല്ലാസത്തിനും വേണ്ടി സ്ഥാപിച്ച പലതരം റൈഡുകൾ, ഊഞ്ഞാൽ, പെഡൽ ബോട്ടിങ് ഉൾപ്പെടെയുള്ള കളി ഉപകരണങ്ങളും നശിച്ചുകൊണ്ടിരിക്കുകയാണ്.
നവീകരിക്കാത്ത തുരുമ്പെടുത്ത ഉപകരണങ്ങളിലാണ് ഇപ്പോഴും കുട്ടികൾ കളിക്കുന്നത്.
പഴയ ഉപകരണങ്ങൾ മാറ്റി പുതിയതു സ്ഥാപിക്കാൻ പോലും അധികൃതർ തയാറാകുന്നില്ലെന്നും ജീവനക്കാർ പറയുന്നു. പാർക്കിലെ പല ഭാഗങ്ങളും കാടുകയറിയ നിലയിലാണ്.
മേയ് 23 മുതൽ പെയ്ത മഴയിൽ പാർക്കിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടാകുകയും ഒരുപാടു നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പെഡൽ ബോട്ടിങ് നടത്തുന്ന കുളത്തിനു ചുറ്റും സംരക്ഷണ വേലി പോലുമില്ല.
പാർക്കിലൂടെ ഓടിക്കളിക്കുന്ന കുട്ടികൾ വെള്ളത്തിൽ വീഴാനുള്ള സാധ്യതയും കൂടുതലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]