തൃശൂർ∙ ജില്ലയിലെ പ്രധാന സിപിഎം നേതാക്കൾ അനധികൃത സ്വത്ത് സമ്പാദിക്കുന്നവരെന്ന് വെളിപ്പെടുത്തിയ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും
ജില്ലാ കമ്മിറ്റി അംഗവുമായ വി.പി. ശരത് പ്രസാദിനെതിരെ നടപടി വന്നേക്കും.
ശരത്തിനു വിശദീകരണം നൽകാൻ മൂന്നു ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ശരത് നേതാക്കളെക്കുറിച്ച് സംസാരിക്കുന്ന ഫോൺ സംഭാഷണമാണ് പുറത്തു വന്നത്.
സംഭാഷണത്തിന്റെ വിഡിയോയും തെളിവായി കൈയ്യിലുണ്ടെന്നാണ് ഓഡിയോ പുറത്തുവിട്ടവരുടെ അവകാശവാദം. മറുപടി തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
പാർട്ടിയിലെ തർക്കങ്ങളെ തുടർന്നാണ് ഓഡിയോ പുറത്തുവന്നത്.
കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.സി.മൊയ്തീൻ എംഎൽഎ, കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷൻ വർഗീസ് കണ്ടംകുളത്തി തുടങ്ങിയവർക്കെതിരെയാണ് വെളിപ്പെടുത്തൽ.
ശരത്തും സിപിഎം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന നിബിൻ ശ്രീനിവാസനും തമ്മിലുള്ളതാണ് ഒരു മിനിറ്റ് 49 സെക്കൻഡ് ദൈർഘ്യമുള്ള സംഭാഷണം.
5 വർഷം മുൻപത്തെ സംഭാഷണമാണിതെന്ന് ഇന്നലെ രാവിലെ പ്രതികരിച്ച ശരത് പിന്നീട് നിലപാട് മാറ്റി ഓഡിയോ ആധികാരികമല്ലെന്നും താൻ ഇത്തരത്തിൽ സംസാരിച്ചിട്ടില്ലെന്നും പറഞ്ഞു. എന്നാൽ, ശരത്തിനോടു സംസാരിക്കുന്നയാൾ താനാണെന്നു നിബിൻ സ്ഥിരീകരിച്ചിരുന്നു.
പാർട്ടി പ്രശ്നങ്ങളിൽ മാധ്യമങ്ങളോടു പ്രതികരിച്ചതിന് നിബിനെ സിപിഎം പുറത്താക്കുകയും ചെയ്തു.
ഓഡിയോയിലെ പ്രധാന ഭാഗങ്ങൾ:
∙ മുൻപ് കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന എം.കെ.കണ്ണനിപ്പോൾ കോടാനുകോടി രൂപയുടെ ആസ്തിയാണ്. അവരൊക്കെ അത്ര വലിയ ഡീലേഴ്സ് ആണ്.
∙ എസ്എഫ്ഐ ഏരിയ സെക്രട്ടറിയായിരിക്കുമ്പോൾ പരമാവധി മാസം 5000 രൂപയോ 8000 രൂപയോ ആണ് പിരിക്കാൻ കഴിയുക. ജില്ലാ ഭാരവാഹി ആകുമ്പോൾ അത് 25,000 ആകും.
പാർട്ടി കമ്മിറ്റി ആകുമ്പോൾ അത് 75,000, ഒരുലക്ഷമൊക്കെയാകും ∙ സിപിഎമ്മിൽ ആർക്കാണ് കാശില്ലാത്തത്? ഒരുഘട്ടം കഴിഞ്ഞാൽ നേതാക്കൻമാരൊക്കെ കാശുകാരാകും. ∙ അപ്പർ ക്ലാസ് ആളുകളുടെ ഇടയിൽ ഇന്ററാക്ട് ചെയ്യുന്നവരാണ് വർഗീസ് കണ്ടംകുളത്തി, അനൂപ് (ഏരിയ സെക്രട്ടറിഅനൂപ് ഡേവിസ് കാടയെയാണ് ഉദ്ദേശിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ), എ.സി.മൊയ്തീൻ എന്നിവർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]