ഇരിങ്ങാലക്കുട∙ റോഡിലെ വൈദ്യുതിത്തൂണുകൾ കെഎസ്ഇബി മാറ്റാത്തിനാൽ നവീകരണം പ്രതിസന്ധിയിൽ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബസ് സ്റ്റാൻഡ് – എകെപി റോഡിൽ തകർന്ന ഭാഗം ടൈൽസ് വിരിച്ച് നവീകരിക്കാൻ തുടങ്ങിയത്.
പണി പാതി പിന്നിട്ടിട്ടും റോഡിൽ നിന്ന് മാറ്റേണ്ട വൈദ്യുതിത്തൂണുകൾ കെഎസ്ഇബി മാറ്റുന്നില്ലെന്നാണ് പരാതി.
ആഴ്ചകൾക്ക് മുൻപാണ് റോഡിൽ നൂറു മീറ്റർ ഭാഗം ടൈൽ വിരിച്ച് നവീകരിക്കുന്ന പണികൾ തുടങ്ങിയത്. റോഡിന് നടുവിൽ പോസ്റ്റ് നിൽക്കുന്ന അവസ്ഥയിലായി.
പോസ്റ്റ് നീക്കം ചെയ്യാതിരുന്നാൽ ഗതാഗതം പുനരാരംഭിക്കുന്നതോടെ ഇരുചക്ര വാഹനയാത്രികർ ഉൾപ്പെടെ അപകടത്തിൽ പെടാൻ സാധ്യതയുണ്ട്. ലിമിറ്റഡ് സ്റ്റോപ് ബസുകൾ ഉൾപ്പെടെ കടന്ന് പോകുന്ന റോഡിന്റെ ഏകദേശം മധ്യത്തിലാണ് പോസ്റ്റ് നിൽക്കുന്നത്. പണികൾ ആരംഭിച്ച സമയത്ത് കെഎസ്ഇബി അധികൃതർക്ക് കത്ത് നൽകിയിരുന്നതായി നഗരസഭ ചെയർപഴ്സൻ മേരിക്കുട്ടി ജോയ് പറഞ്ഞു. എന്നാൽ പോസ്റ്റുകൾ നീക്കം ചെയ്യാൻ ഓൺലൈൻ വഴി അപേക്ഷ ലഭിക്കുകയോ ഇതിനായുള്ള പണം നഗരസഭ അടയ്ക്കുകയോ ചെയ്തിട്ടില്ലെന്നും കെഎസ്ഇബി അധികൃതർ പറയുന്നു.
നഗരസഭ 26 ലക്ഷം നേരിട്ട് ചെലവഴിച്ചാണ് റോഡ് ടൈൽസ് വിരിച്ച് നവീകരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]