പാറളം ∙ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പാടത്തിന് നടുവിലൂടെ വരുന്ന വിജനമായി കിടന്നിരുന്ന പൂത്തറയ്ക്കൽ -അമ്മാടം പാതയോരം ഒരു കാലത്ത് മാലിന്യം തള്ളുന്നതിനുള്ള കേന്ദ്രമായിരുന്നു. പ്രശ്നം രൂക്ഷമായപ്പോൾ പഞ്ചായത്ത് അധികൃതർ പാതയുടെ ഇരുവശവും ചെണ്ടുമല്ലിയും വാടാർമല്ലിയും കൃഷിചെയ്യാൻ തുടങ്ങി. എന്നാൽ രണ്ടുമാസത്തെ പൂക്കൃഷി കഴിഞ്ഞാൽ വീണ്ടും മാലിന്യം തള്ളാൻ തുടങ്ങുന്നതു തലവേദനയായി. ഇതു തടയാൻ വാർഡ് അംഗം ജയിംസ്.പി.പോൾ പുതിയ ആശയം അവതരിപ്പിച്ചു.
പൂന്തോട്ടത്തിൽ ‘ലൗ’ ചിഹ്നത്തിലുള്ള സെൽഫി പോയിന്റ് സ്ഥാപിക്കാനായിരുന്നു തീരുമാനം. ചെലവ് അദ്ദേഹം തന്നെ വഹിച്ചു.
സന്ധ്യാസമയങ്ങളിൽ കാറ്റു കൊള്ളുവാനും പ്രകൃതി ഭംഗി ആസ്വദിക്കുവാനും ധാരാളം ജനങ്ങൾ എത്തിത്തുടങ്ങിയതോടെ ഇവിടെ മാലിന്യം തള്ളുന്നത് പൂർണമായും നിലച്ചു. ഒരു ഓപ്പൺ പാർക്കാണ് അടുത്തഘട്ട
വികസനം. തൊഴിലുറപ്പ് തൊഴിലാളികളാണ് പൂന്തോട്ടം ഇപ്പോൾ പരിചരിച്ചു വരുന്നത്.
പൂക്കൾക്ക് പുറമേ 40 ഓളം ഔഷധ ഗുണമുള്ള മരങ്ങളും പാതയോരത്ത് നട്ടിട്ടുണ്ടെന്നും ഈ മനോഹാരിത ആസ്വദിക്കുന്നതിനായി 16ന് വൈകിട്ട് അഞ്ചിന് ഇവിടെ വയോജന സായാഹ്നം സംഘടിപ്പിക്കുന്നുണ്ടെന്നും ജയിംസ്.പി.പോൾ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]