ബെംഗളൂരു∙
ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക്
എട്ടു പേർ മരിച്ചു.
20ൽ അധികം പേർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ ഹാസനിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ കൂടാൻ ഇടയുണ്ട്. ഇന്നലെ രാത്രി ഹൊളെ നരസിപ്പുര ഹൊസഹള്ളിക്ക് സമീപം ആയിരുന്നു അപകടം. വിഗ്രഹ നിമജ്ജന ഘോഷയാത്രയിൽ ഡിജെ സംഘത്തിന് നേർക്കാണ് ട്രക്ക് പാഞ്ഞുകയറിയത്.
അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങളിൽ ട്രക്ക് അമിത വേഗത്തിലാണ് സ്ഥലത്ത് എത്തിയതെന്ന് കാണാം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം (image credit:x/OlaataSlayer) എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]