പടിഞ്ഞാറത്തറ∙ പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കാൻ സാധ്യമായത് ചെയ്യുമെന്ന് പ്രിയങ്ക ഗാന്ധി എംപി. നിർദ്ദിഷ്ട
റോഡ് സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ആശുപത്രി ആവശ്യങ്ങൾക്ക് അടക്കം പുറം ലോകത്ത് എത്താനാകാതെ ദുരിതം അനുഭവിക്കുകയാണ് നാട്ടുകാർ.
ബദൽ പാത എത്രയും വേഗം വേണം. തുരങ്കപ്പാതയുടെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. ഇതിൽ ഏതാണ് യാഥാർഥ്യമാകാൻ എളുപ്പമെന്ന് സർക്കാരാണ് പറയേണ്ടത്.
പരിസ്ഥിതി പ്രശ്നങ്ങൾ ഒരുമിച്ച് ചേർന്ന് പരിഹരിക്കണമെന്നും അവർ പറഞ്ഞു.
റോഡ് കടന്നു പോകുന്ന ഭാഗത്ത് വനാതിർത്തിയായ താണ്ടിയോട് സന്ദർശിച്ച ശേഷമാണ് അവർ മാധ്യമങ്ങളെ കണ്ടത്. താണ്ടിയോട് സന്ദർശനത്തിൽ ടി.
സിദ്ദീഖ് എംഎൽഎ, കലക്ടർ ഡി.ആർ. മേഘശ്രീ, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.
ബാലൻ, ഡിഎഫ്ഒ അജിത്.കെ.രാമൻ, പൊതുമരാമത്ത് അധികൃതർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
പ്രതീക്ഷയോടെ നാട്ടുകാർ
പ്രിയങ്കയുടെ സന്ദർശനത്തിൽ പ്രതീക്ഷയോടെ നാട്ടുകാരും റോഡ് കർമസമിതി പ്രവർത്തകരും. ഇരു ജില്ലകളിലെയും സർവേ നടപടികൾ പൂർത്തിയായ ഘട്ടത്തിലാണ് എംപിയുടെ സന്ദർശനം.
നാട്ടുകാരുടെ യാത്രാ ദുരിതവും പൂഴിത്തോട് റോഡ് യാഥാർഥ്യമാകാനുള്ള കാര്യങ്ങളും നേരിട്ടറിഞ്ഞ എംപി സാധ്യമായ ഇടപെടലുകൾ നടത്താമെന്ന വാഗ്ദാനം നൽകിയത് പ്രതീക്ഷയാകുന്നതായി കർമ സമിതി പ്രവർത്തകർ പറഞ്ഞു.ഇനി വിശദ പദ്ധതി രേഖയുടെ നടപടികളാണ് നടക്കേണ്ടത്.
അതിനു മുന്നോടിയായി സ്റ്റേജ് വൺ ക്ലിയറൻസ് ലഭ്യമാക്കണം. ഇക്കാര്യത്തിൽ പ്രിയങ്ക ഗാന്ധിയുടെ ശക്തമായ ഇടപെടലുകളും ഇവർ പ്രതീക്ഷിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]