കൽപറ്റ ∙ വയനാട് പടിഞ്ഞാറത്തറയിൽ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ക്കു നേരെ
പീഡനശ്രമമെന്ന് പരാതി. പടിഞ്ഞാറത്തറ
സ്റ്റേഷന് പരിധിയില്‍പ്പെട്ട
സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസിലാണ് സംഭവം. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രതീഷ് കുമാറിന് എതിരെയാണ് പരാതി.
സെപ്റ്റംബർ ഒന്നിന് രാത്രി ഡ്യൂട്ടിക്കിടെ റൂമില്‍ കയറി രതീഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.
ഡ്യൂട്ടി കഴിഞ്ഞ് പോയ രതീഷ് മടങ്ങിയെത്തിയാണ് പീഡനശ്രമം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. പീഡനത്തെ ചെറുത്ത വനിതാ ബിഎഫ്ഒ പുറത്തേക്ക് ഇറങ്ങി ഓടി.
പരാതിയില്‍ പടിഞ്ഞാറത്തറ പൊലീസ് കേസെടുത്തു. രതീഷിനെ കല്പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയതായും വകുപ്പ് തല അന്വേഷണം നടന്നു വരികയാണന്നും സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.
രാമന് പറഞ്ഞു.
വനിതാ ബീറ്റ് ഓഫിസർ നൽകിയ പരാതിയിൽ വകുപ്പുതല നടപടിക്കു മുന്നോടിയായി അന്വേഷണം നടത്താനുള്ള നിർദ്ദേശം നൽകിയതായി വനംമന്ത്രി എ.കെ.ശശീന്ദ്രനും അറിയിച്ചു. അതേസമയം ഒരു വനിതാ ഫോറസ്റ്റ് ഓഫിസറെ മാത്രം രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ അപാകത സംഭവിച്ചിട്ടുണ്ടെന്ന ആക്ഷേപവും ഇതൊടൊപ്പം ഉയരുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]