വലിയ കോളിളക്കത്തെ തുടർന്നാണ് 1995ൽ എന്റെ മന്ത്രിസഭ വന്നതെങ്കിലും കോളിളക്കത്തിന്റെ ഒരു അലയൊലിയും ഞങ്ങളുടെ മന്ത്രിസഭയിലുണ്ടായിരുന്നില്ല. വിശ്വസ്തനും കൃഷി മന്ത്രിയുമായിരുന്ന പി.പി.തങ്കച്ചന് അതിൽ വലിയ പങ്കുണ്ട്.
അനുരഞ്ജനത്തിന്റെ ആളായിരുന്ന തങ്കച്ചൻ ഒരിക്കലും എരിതീയിൽ എണ്ണയൊഴിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല. പാർട്ടിയിൽ ഗ്രൂപ്പുകൾ സജീവമായിരുന്ന ഘട്ടത്തിൽ ‘ഐ’ ഗ്രൂപ്പിലെ പ്രധാനിയായിരുന്നെങ്കിലും ‘എ’ ഗ്രൂപ്പ് നേതാക്കളുമായി ആഴത്തിലുള്ള ഹൃദയബന്ധം സൂക്ഷിച്ചിരുന്നു തങ്കച്ചൻ.
പാർട്ടിയും ഗ്രൂപ്പും സമുദായവും നോക്കിയല്ല തങ്കച്ചൻ സുഹൃത്തുക്കളെ സമ്പാദിച്ചിരുന്നത്.
എല്ലാ സൗഹൃദങ്ങളെയും കരുതലോടെ കാത്തുസൂക്ഷിച്ചു. അദ്ദേഹത്തെപ്പോലെ സുഹൃദ്ബന്ധത്തിനു വില കൽപിച്ചവർ കേരള രാഷ്ട്രീയത്തിൽ കുറവാണ്.
സൗഹൃദം നിലനിർത്താൻ എന്തു കഷ്ടപ്പാടും സഹിക്കും. തങ്കച്ചന്റെ വീട്ടിൽ പോയിരുന്ന കാലത്തു കണ്ടിരുന്ന ഒരു കാഴ്ചയുണ്ട്.
വൈകിട്ടായാൽ തങ്കച്ചൻ വീടിനു പുറത്തു വന്നിരിക്കും. മുറ്റം നിറയെ ആളുകളുണ്ടാകും.
മലയാളികളും ഇതര സംസ്ഥാനക്കാരും അതിൽ ഉണ്ടാകും. അവരോടെല്ലാം പേരെടുത്തുതന്നെ തങ്കച്ചൻ സംസാരിക്കും.
ജനങ്ങളുമായി ഇങ്ങനെ നിരന്തരം സംവദിക്കുന്ന മികവ് പല ഘട്ടത്തിലും നാടിനു പ്രയോജനപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 60 വർഷമായി മാസത്തിലൊരിക്കലെങ്കിലും ഞങ്ങൾ ഫോണിൽ സംസാരിക്കുമായിരുന്നു.
മൂന്നാഴ്ച മുൻപാണ് അവസാനമായി സംസാരിച്ചത്. തീരെ അവശനായിരുന്നെങ്കിലും ഞാനാണു വിളിക്കുന്നതെന്നറിഞ്ഞപ്പോൾ ഫോൺ വാങ്ങി സംസാരിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]