അധ്യാപക ഒഴിവ്
വായ്പൂര് ∙ എംആർഎസ്എൽബിവി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി ഇംഗ്ലിഷ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്.
അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 15ന് 10.30ന് അഭിമുഖത്തിനെത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.
ക്ലാർക്ക് നിയമനം
ഏനാദിമംഗലം∙ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് ക്ലാർക്കിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ്ടു, കംപ്യൂട്ടർ പരിജ്ഞാനം (മലയാളം വേഡ് പ്രൊസസിങ് അറിയുന്നവർക്ക് മുൻഗണന).
രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 20ന് മുൻപ് അപേക്ഷ പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം. 04734 246031.
ഫെസിലിറ്റേറ്റർ നിയമനം
ഏനാദിമംഗലം∙ പഞ്ചായത്തിലെ വനിതാ വികസന പ്രവർത്തനങ്ങൾ, ജാഗ്രതാ സമിതി, ജിആർസി എന്നിവയ്ക്കായി കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.
അംഗീകൃത സർവകലാശാലയിൽ നിന്നുളള വിമൻ സ്റ്റഡീസ്/ജൻഡർ സ്റ്റഡീസ്, സോഷ്യൽവർക്ക്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 18-36.
സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 22ന് മൂന്നിന് മുൻപ് പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. 04734 246031.
കൂടിക്കാഴ്ച 15ന്
അടൂർ ∙ നഗരസഭയിൽ ഇന്ന് രാവിലെ 11ന് നടത്താനിരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ടിന്റെ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 15ന് രാവിലെ 11ന് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
ബിടെക്-സ്പോട് അഡ്മിഷൻ
അടൂർ ∙ ഐഎച്ച്ആർഡിമണക്കാല എൻജിനീയറിങ് കോളജിൽ ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ഡേറ്റ സയൻസ്), മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിൽ സ്പോട് അഡ്മിഷൻ ഇന്നു രാവിലെ 11 മണി മുതൽ നടക്കും.
കീം 2025 യോഗ്യതകൾ അനിവാര്യം. കീം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും പങ്കെടുക്കാം.
8547005100, 9446527757, 9447484345.
ബിഎസ്എൻഎൽ പ്രത്യേക മേള ഇന്ന്
റാന്നി ∙ ബിഎസ്എൻഎൽ സ്വാതന്ത്ര്യ ദിന ഓഫർ ഈ മാസം 15 വരെ നീട്ടി. ഫ്രീഡം ഫിയസ്റ്റ എന്ന പ്രത്യേക മേള ഇന്ന് രാവിലെ 10 മുതൽ മോതിരവയൽ മേഖലയിൽ നടക്കും.
പൊതുജനങ്ങൾക്ക് അവരുടെ വീടുകളിൽ എത്തി സേവനം നൽകും. മേളയിൽ ബുക്ക് ചെയ്യുന്ന അതിവേഗ ഫൈബർ കണക്ഷണുകൾക്ക് സൗജന്യ മോഡം/കേബിൾ എന്നിവ ലഭ്യമാണ്.
കേന്ദ്ര ഗവൺമെന്റിന്റെ ഉദ്യമി പദ്ധതി വഴി തികച്ചും സൗജന്യമായി ഫൈബർ കണക്ഷൻ നൽകും. ആവശ്യം ഉള്ളവർക്ക് പഴയ ലാൻഡ് ലൈൻ നമ്പർ മാറാതെ അതേ നമ്പറിൽ ഫൈബർ സർവീസ് നൽകാൻ സാധിക്കും. ഒരു രൂപ മാത്രം അടച്ച് പുതിയ 4ജി സിം, പോർട്ടിങ്, പഴയ സിം പുതുക്കൽ എന്നീ സൗകര്യങ്ങളും ലഭ്യമാണ്.9188921606.
റോളർ സ്കേറ്റിങ് ജില്ലാ ചാംപ്യൻഷിപ് ഇന്ന്
പത്തനംതിട്ട
∙ ജില്ലാ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ് ഇന്ന് വാഴമുട്ടം നാഷനൽ യുപി സ്കൂളിൽ ആരംഭിക്കും. ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷനാണ് ച്യാംപ്യൻഷിപ്പിന്റെ സംഘാടകർ.
ഇന്നും നാളെയും വാഴമുട്ടം സ്കൂളിൽ ആർട്ടിസ്റ്റിക് സ്കേറ്റിങ് മത്സരങ്ങൾ നടക്കും. 20നും 21നും മഡോണ ഇന്റർനാഷനൽ സ്കൂളിൽ റിങ് സ്പീഡ് മത്സരങ്ങളാണ്.
21ന് രാവിലെ 5.30ന് പത്തനംതിട്ട റിങ് റോഡിൽ റോഡ് റെയ്സ്, വൈകിട്ട് 4ന് മെഡോണ സ്കൂളിൽ റോളർ ഹോക്കി മത്സരങ്ങളും നടക്കും.
ചാംപ്യൻഷിപ്പിന്റെ ജില്ലാതല ഉദ്ഘാടനം 21ന് രാവിലെ 11ന് ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ നിർവഹിക്കും. റോളർ സ്കേറ്റിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ.
പ്രസന്നകുമാർ അധ്യക്ഷനായിരിക്കും. ദേശീയ മെഡൽ ലഭിച്ച താരങ്ങൾക്കു സ്വീകരണം നൽകും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 300 സ്കേറ്റിങ് താരങ്ങൾ പങ്കെടുക്കുമെന്ന് ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. പ്രസന്നകുമാർ, സ്പോട്സ് കൗൺസിൽ പ്രതിനിധി മനോജ് .പി.ആനന്ദ് എന്നിവർ പറഞ്ഞു.
പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ പ്രവാസി അംഗത്വ ക്യാംപെയിൻ 17 ന്
കോഴഞ്ചേരി ∙ പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ പ്രവാസികൾക്കായി അംഗത്വ ക്യാംപെയിനും അംശദായ കുടിശിക നിവാരണവും സംഘടിപ്പിക്കുന്നു.
മാരാമൺ റിട്രീറ്റ് സെന്ററിൽ 17 ന് രാവിലെ 10 മുതൽ ആരംഭിക്കും. രണ്ടു വർഷം പ്രവാസജീവിതം നയിച്ച 18 നും 60 നും ഇടയിൽ പ്രായമുള്ളവർക്ക് ക്ഷേമനിധിയിൽ അംഗത്വമെടുക്കാനും അംശദായ കുടിശിക പിഴ ഇളവോടെ അടച്ച് തീർക്കാനുമുള്ള അവസരമുണ്ട്്.
ക്ഷേമനിധിയിൽ അംഗത്വം നേടി അംശദായം കൃത്യമായി ഒടുക്കിയ അറുപത് വയസ്സു പൂർത്തിയായതോ അഞ്ചു വർഷത്തിൽ കുറയാത്ത കാലയളവിൽ തുടർച്ചയായി അംശദായം അടച്ചിട്ടുള്ളതോ ആയ പ്രവാസികൾക്ക് 3000 രൂപ മുതൽ പ്രവാസിക്ഷേമ ബോർഡ് പെൻഷൻ നൽകുന്നു. അംഗത്വ കാലയളവിനുള്ളിൽ (പെൻഷൻ തീയതിക്ക് മുൻപ്) ചികിത്സാ ധനസഹായം, പെൺമക്കളുള്ള അംഗത്തിന് വിവാഹ ധനസഹായം, മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം എന്നിവയും നൽകുന്നു.
പെൻഷൻ ലഭിച്ചു കൊണ്ടിരിക്കെ അംഗം മരണമടഞ്ഞാൽ അംഗത്തിന്റെ ആശ്രിതർക്ക് കുടുംബ പെൻഷനും ലഭിക്കും. കുടിശിക വരുത്താതെ അംഗം മരണമടഞ്ഞാൽ ആശ്രിതർക്ക് 50,000 രൂപ വരെ മരണാനന്തര ധനസഹായവും നൽകും.
9495630828, www.pravasikerala.org
രക്ഷാകർതൃ ശാക്തീകരണ പരിപാടി ഇന്ന്
റാന്നി ∙ സിഎംഎസ് എൽപി സ്കൂളിൽ രക്ഷാകർതൃ ശാക്തീകരണ പരിപാടി ‘കരുതലാകാം കരുത്തോടെ’ ഇന്ന് 1.30ന് വാർഡ് അംഗം സീമ മാത്യു ഉദ്ഘാടനം ചെയ്യും. ലോക്കൽ മാനേജർ റവ.ഹാപ്പി ഏബ്രഹാം അധ്യക്ഷത വഹിക്കും.
അധ്യാപിക പി.ജെ.ടിൻസി ക്ലാസ് എടുക്കും.
യോഗം നാളെ
ഇലന്തൂർ ∙ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് യൂണിറ്റിന്റെയും മഹിള വിങ്ങിന്റെയും യോഗം നാളെ 4ന് ഇലന്തൂർ വിമുക്തഭട ഭവനിൽ നടക്കും.
പ്രതിമാസ പൂജ 14ന്
പെരിങ്ങര ∙ പണിക്കോട്ടിൽ ക്ഷേത്രത്തിലെ പ്രതിമാസപൂജ 14 നു നടക്കും.
5 നു നടതുറപ്പ്, നിർമാല്യം, ഗണപതിഹോമം, പ്രത്യേക പൂജകളും ഭജനയും ദീപാരാധനയും നടക്കും.
യുവജനസഖ്യം യോഗം ഇന്നുമുതൽ
അടൂർ ∙ മാർത്തോമ്മാ യുവജനസഖ്യം ശാഖാ സെക്രട്ടറിമാരുടെ സമ്മേളനം ഇന്നും നാളെയും അടൂർ മാർത്തോമ്മാ യൂത്ത്സെന്ററിൽ നടക്കും. ഇന്ന് വൈകിട്ട് 6ന് യുവജനസഖ്യം പ്രസിഡന്റ് ഡോ.
ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് അടൂർ–കടമ്പനാട് ഭദ്രാസനാധിപൻ ഡോ.
സഖറിയാസ് മാർ അപ്രേം മുഖ്യാതിഥിയായിരിക്കും. ഇരുനൂറോളം പേർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി റവ. ബിനോയ് ഡാനിയേൽ അറിയിച്ചു.
പന്തളം വലിയകോയിക്കൽ ക്ഷേത്രം അടച്ചു
പന്തളം ∙ പന്തളം രാജകുടുംബാംഗം കൈപ്പുഴ മുണ്ടക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ ലക്ഷ്മി തമ്പുരാട്ടിയുടെ നിര്യാണത്തെത്തുടർന്നുള്ള ആശൂലം മൂലം പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രം അടച്ചു.
ശുദ്ധിക്രിയകൾക്ക് ശേഷം 22ന് രാവിലെ തുറക്കും.
ഗതാഗത നിരോധനം
അടൂർ∙ ഏഴംകുളം പട്ടാഴിമുക്ക്–പട്ടാഴി റോഡിന്റെ ടാറിങ് ആരംഭിച്ചതിനാൽ 17 വരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി. പട്ടാഴി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഏഴംകുളം–മാങ്കൂട്ടം–കൈതപ്പറമ്പ് വഴി ചെളിക്കുഴി ഭാഗത്തേക്കും അടൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചെളികുഴി-കൈതപറമ്പ്–മാങ്കൂട്ടം–ഏഴംകുളം വഴിയും തിരിഞ്ഞുപോകണം.
മല്ലപ്പള്ളി ∙ തേലമൺ–പുല്ലുകുത്തി റോഡിൽ തൊട്ടിയിൽപടിയിലെ കലുങ്ക് പുനർനിർമിക്കുന്നതിനാൽ ഇന്നുമുതൽ (12) ഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ റോഡുകളിൽകൂടി പോകണമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]