ഓഹരി വിപണി കയറിയാലും കനത്ത ചാഞ്ചാട്ടത്തിലായും വിപണിയിലേയ്ക്ക് കടന്നു വരാൻ ക്യൂ നിൽക്കുന്ന കമ്പനികളുടെ എണ്ണം ഏറുകയാണ്. കുറച്ചുകാലങ്ങളായി ഇതാണ് സ്ഥിതി.
ഈ പ്രവണതയുടെ ചുവട് പിടിച്ച് ഓഹരി വിപണിയിലേയ്ക്ക് അധികം കടന്നു വന്നിട്ടില്ലാത്ത മേഖലകളും ഇപ്പോൾ വിപണിയിൽ ഒരു കൈ നോക്കാൻ തയാറെടുക്കുകയാണ്. ഇന്ത്യൻ വനിതകളുടെ പ്രിയ വസ്ത്രമായ സാരിയുടെ വിൽപ്പനരംഗത്ത് പാരമ്പരാഗതമായി സാന്നിധ്യമറിയിച്ചിട്ടുള്ള വമ്പന്മാരാണിപ്പോൾ ധനസമാഹരണത്തിനായി വിപണിയിലേക്കെത്താനൊരുങ്ങുന്നത്.
ദക്ഷിണേന്ത്യയിലെ സാരി റീട്ടെയില്‍ കമ്പനികളായ ആര്എസ്ബി റീട്ടെയില്‍ ഇന്ത്യ, മാരി റീട്ടെയില്‍, പോത്തീസ്, നല്ലി സില്‍ക്ക് സാരീസ് എന്നിവരാണ് ഇനീഷ്യല്‍ പബ്ലിക് ഓഫറിലൂടെ വിപണിയിലേയ്ക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുന്നത്.
അടുത്ത വർഷം ആദ്യപകുതിയിൽ തന്നെ ഈ കമ്പനികളുടെ പബ്ലിക് ഇഷ്യുകള്‍ വിപണിയിലെത്തും. ഈ കമ്പനികള്‍ 20,000 കോടി രൂപയാണ് ഐപിഒകള്‍ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ദക്ഷിണേന്ത്യയിലെ മെട്രോ, ടയര്‍-1 നഗരങ്ങളിലാണ് ആര്എസ്ബി റീട്ടെയില്‍ ഇന്ത്യ, മാരി റീട്ടെയില്‍, പോത്തീസ്, നല്ലി സില്‍ക്ക് സാരീസ് എന്നിവ വ്യാപാരം നടത്തുന്നത്.
ഇന്ത്യയിലെ സാരിപ്രേമികളായ മധ്യവർഗ വിഭാഗക്കാർ ഏറെയുള്ള ഇടത്തരം നഗരങ്ങളിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും വിതരണ ശൃംഖല മെച്ചപ്പെടുത്താനും ഓൺലൈനിൽ സജീവമാകാനുമാണ് ഈ കമ്പനികൾ പ്രധാനമായും ഐപിഒയിലൂടെ ധനസമാഹരണത്തിനൊരുങ്ങുന്നത്. തെലങ്കാന കേന്ദ്രമായി പ്രവർത്തിക്കുന്ന ആര്എസ്ബി റീട്ടെയില്‍ ഇന്ത്യ 1500 കോടി രൂപയുടെ ഐപിഒയ്ക്കായി സെബിയിൽ അപേക്ഷ സമർപ്പിച്ചുകഴിഞ്ഞു.
തെലങ്കാനയ്ക്ക് പുറമെ ആന്ധ്രയിലും കർണാടകയിലും 70ലേറെ ശാഖകളുണ്ടിവർക്ക്. 102 വർഷത്തെ പാരമ്പര്യമുള്ള ചെന്നൈ ആസ്ഥനമായുള്ള പോത്തീസും തെലങ്കാനയിൽ 2004 ൽ തുടക്കമിട്ട
മാരി റീട്ടെയിലും യഥാക്രമം 1200 കോടി രൂപയുടെയും 2000 കോടി രൂപയുടെയും ഐപിഒയ്ക്കുള്ള തയാറെടുപ്പിലാണ്. മറ്റൊരു സാരി കമ്പനിയായി നല്ലി സിൽക്സും ഐപിഒയ്ക്കുള്ള തയാറെടുപ്പിലാണ്.
ഐപിഒ വിപണി സജീവമാവുകയും ഓരോ ആഴ്ചയും ഒന്നിലേറെ കമ്പനികള്‍ പബ്ലിക് ഇഷ്യു നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ സെബിക്ക് മുന്നില്‍ പബ്ലിക് ഇഷ്യുവിനുള്ള അപേക്ഷകള്‍ എത്തുന്നത് വര്‍ധിക്കുന്നതാണ് കാണുന്നത്.
2 വർഷം മുമ്പ് ഐപിഒ അവതരിപ്പിച്ച ഹൈദരാബാദ് ആസ്ഥാനമായുള്ള സായ് സിൽക്സ്( കലാമാന്ദിർ ) ആണ് ദക്ഷിണേന്ത്യയിൽ നിന്നുള്ള ലിസ്റ്റഡ് സാരി കമ്പനി. ഐപിഒയ്ക്ക് ശേഷം കമ്പനി നഷ്ടത്തിലാണ് തുടർന്നതെങ്കിലും കഴിഞ്ഞ 6 മാസമായി നേട്ടത്തിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]